മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൾ അടച്ചുപൂട്ടാൻ കേന്ദ്രനീക്കം

ദില്ലി: മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന അനാഥാലയങ്ങൾ കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്നു. മിഷനറീസ് ഓഫ് ചാരിറ്റി നടത്തുന്ന സ്ഥാപനങ്ങളെ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ദത്തെടുക്കൽ സംബന്ധിച്ച ചട്ടങ്ങളിലെ അഭിപ്രായ വ്യത്യാസമാണ് നടപടിയെടുക്കാനുള്ള കാരണം.

ദത്തെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ കഴിഞ്ഞ ജൂലൈയിൽ വനിത ശിശു ക്ഷേമ മന്ത്രാലയം പരിഷ്‌കരിച്ചിരുന്നു. വിവാഹബന്ധം വേർപ്പെടുത്തിയവർക്കും ഒറ്റയ്ക്ക് ജീവിക്കുന്നവർക്കും കുട്ടികളെ ദത്തെടുക്കാം എന്നതാണ് പുതിയ നിയമത്തിലെ വ്യവസ്ഥ. എന്നാൽ ഈ വ്യവസ്ഥ അംഗീകരിക്കാൻ മിഷനറീസ് ഓഫ് ചാരിറ്റി തയ്യാറായിട്ടില്ല. വ്യവസ്ഥകൾ അംഗീകരിച്ചില്ലെങ്കിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ 13 അനാഥാലയങ്ങൾ അടച്ചു പൂട്ടുമെന്നാണ് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി തന്നെയാണ് വ്യക്തമാക്കിയത്.

നിലവിലുള്ള കുട്ടികളെ മറ്റ് അനാഥാലയങ്ങളിലേക്ക് മാറ്റുകയാണ് പോംവഴിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദർ തെരേസ ഫൗണ്ടേഷന് സ്വന്തമായ അജണ്ടകളാണെന്നും മതേതര രീതിയിൽ പ്രവർത്തിക്കാൻ അവർ തയ്യാറാകുന്നില്ലെന്നും മേനകാ ഗാന്ധി ആരോപിക്കുന്നു. ശിശുക്ഷേമ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാത്ത് അനാഥാലയങ്ങളെ കണ്ടെത്തുന്നതിനായി മന്ത്രാലയം ഉടൻ സർവ്വെ സംഘടിപ്പിക്കും. സർവ്വേ പൂർത്തിയായതിനു ശേഷമായിരിക്കും അനാഥാലയങ്ങൾ അടച്ചു പൂട്ടുന്ന നടപടിയിലേക്ക് കേന്ദ്ര സർക്കാർ കടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel