എന്തിരൻ രണ്ടാം ഭാഗത്തിൽ രജനിയുടെ വില്ലൻ ആർനോൾഡ്

സ്‌റ്റൈൽമന്നൻ രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രത്തിൽ ഹോളിവുഡ് താരം ആർനോൾഡ് ഷ്വാർസെനഗർ വില്ലൻ വേഷത്തിലെത്തുന്നു. ഹിറ്റ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന എന്തിരന്റെ രണ്ടാം ഭാഗത്തിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് തമിഴ്മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിത്രത്തിൽ വില്ലനായി ആമിർഖാൻ, കമൽഹാസൻ, വിക്രം എന്നിവരിലൊരാൾ വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ആൻഡ്രോയ്ഡ് എന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷങ്കർ എന്തിരൻ ഒരുക്കിയത്. 2010 ഒക്ടോബർ ഒന്നിന് റിലീസ് ചെയ്ത എന്തിരൻ 1.32 ബില്യൺ മുതൽമുടക്കിയാണ് നിർമ്മിച്ചത്. വാരിക്കൂട്ടിയത് 2.56 ബില്യണും. എന്തിരൻ 2ന്റെ തിരക്കഥയും മറ്റു ജോലികളും നേരത്തെ ശങ്കർ പൂർത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here