വളാഞ്ചേരി കൊലപാതകക്കേസിൽ പ്രതി പിടിയിൽ; പിടിയിലായത് കുടുംബ സുഹൃത്ത്; സംഭവത്തിൽ കൊലപ്പെട്ടയാളുടെ ഭാര്യയ്ക്കും പങ്കെന്ന് പൊലീസ്

വളാഞ്ചേരി: വളാഞ്ചേരി ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകക്കേസിൽ മുഖ്യപ്രതി കൊച്ചിയിൽ പിടിയിൽ. കൊല്ലപ്പെട്ട കുറ്റിക്കാടൻ വിനോദ് കുമാറിന്റെ സുഹൃത്ത് യൂസഫ് ആണ് പിടിയിലായത്. കൊലപാതകത്തിൽ വിനോദിന്റെ ഭാര്യ ജ്യോതിയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു. ജ്യോതി ഉടൻ അറസ്റ്റ് ചെയ്യും.

വിനോദിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. കൊലയ്ക്ക്് പ്രതിഫലമായി യൂസഫിന് ജ്യോതി ഫ്‌ളാറ്റ് വാഗ്ദാനം ചെയ്തിരുവെന്നും പൊലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് വിനോദിനെ കിടപ്പുമുറിയിൽ കഴുത്തിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ജ്യോതിയെ (48) ഗുരുതര മുറിവുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here