മദ്യം വിഷമാണെന്ന് പഠിപ്പിച്ച ഗുരുവിന്റെ ചിത്രം കള്ളുഷാപ്പിൽ പതിപ്പിച്ച് ബിജെപി-എസ്എൻഡിപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ചേർത്തല: മദ്യം വിഷമാണെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിന്റെ ഭിത്തിയിൽ പതിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം. ബിജെപി-എസ്എൻഡിപി സ്ഥാനാർത്ഥി എൻ.വി സാനുവിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് ഷാപ്പിന്റെ ഭിത്തിയിൽ പോസ്റ്റർ പതിപ്പിച്ചത്. ചേർത്തല നഗരസഭ 20-ാം വാർഡിലെ സ്ഥാനാർത്ഥിയായ സാനുവിനെ വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ളതാണ് പോസ്റ്റർ.

ശ്രീനാരായണ ഗുരുവിനൊപ്പം പ്രധാനമന്ത്രി മോഡി, എൻവി സാനു എന്നിവരുടെ ഫോട്ടോയും ബിജെപി തെരഞ്ഞെടുപ്പ് ചിഹ്‌നമായ താമരയും പോസ്റ്ററിലുണ്ട്. ഷാപ്പ് എന്ന് എഴുതിയ ബോർഡിന് കീഴിലടക്കം പത്തോളം പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. ബിജെപി-എസ്എൻഡിപി സഖ്യത്തിന്റേതായി പറയുന്ന ചേർത്തല മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ പോസ്റ്റർ ആണിത്. ബഹുവർണത്തിൽ തയ്യാറാക്കിയ പോസ്റ്റർ വെള്ളിയാഴ്ച രാവിലെയാണ് ഷാപ്പിന്റെ ചുമരിൽ പ്രത്യക്ഷപ്പെട്ടത്.

അതേസമയം, ഗുരുദേവന്റെ ചിത്രമടങ്ങിയ പോസ്റ്റർ കള്ളുഷാപ്പിൽ പതിപ്പിച്ച സംഭവത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പോസ്റ്ററിൽ എസ്എൻഡിപി എന്ന് ചേർത്തത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ സാമുദായ, മത സംഘടനകൾ ഇടപെടാൻ പാടില്ലെന്നാണ് വ്യവസ്ഥ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News