ശാശ്വതീകാനന്ദയുടെ മരണം; ബിജു രമേശിന്റെ ആരോപണങ്ങൾ പുതിയതല്ലെന്ന് വെള്ളാപ്പള്ളി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഡോ. ബിജു രമേശ് നടത്തിയ വെളിപ്പെടുത്തൽ പുതിയതല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ എല്ലാം സിബിഐ അന്വേഷിക്കട്ടെയെന്നും സ്വാമിയുടേത് സ്വാഭാവികമരണം മാത്രമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏത് അന്വേഷണത്തെയും താൻ സ്വാഗതം ചെയ്യുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരോപണങ്ങൾ എസ്എൻഡിപിയുടെ വളർച്ച തടയാൻ വേണ്ടിയുള്ളതാണ്. സ്വാമിയുടെ മരണം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുണ്ടായിരുന്നു. എന്നാൽ മരണം സ്വാഭാവികമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജു രമേശ് പറയുന്ന പ്രിയനെ തനിക്ക് അറിയില്ല. പ്രമുഖരെ സ്ഥിരമായി വ്യക്തിഹത്യ ചെയ്യുന്നയാളാണ് ബിജു രമേശ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപിയുടെ കൗൺസിൽ തീരുമാനിച്ചാൽ ബിജു രമേശിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എൻഡിപിയുടെ മൈക്രോഫിനാൻസ് അഴിമതിയും ബിജു രമേശിന്റെ വെളിപ്പെടുത്തലും പുറത്തുവിട്ട കൈരളി ടിവിക്കെതിരെയും വെള്ളാപ്പള്ളി രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. കൈരളി ചാനൽ ബഹിഷ്‌കരിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നും കൈരളി മാധ്യമ ധർമ്മം പുലർത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel