ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ തുഷാർ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി; മരണത്തിന് പിന്നിൽ വെള്ളാപ്പള്ളിയും തുഷാറുമാണെന്ന് സഹോദരി ശാന്ത; അന്വേഷണം വേണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ശിവഗിരി മഠം. മുൻപ് നടത്തിയ അന്വേഷണത്തിൽ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയും അന്വേഷിക്കണമെന്ന് സൂക്ഷമാനന്ദ ആവശ്യപ്പെട്ടു.

അതേസമയം, മരണത്തിന് തലേന്ന് ദുബായിൽ വച്ച് തുഷാർ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയെ മർദ്ദിച്ചെന്ന് ശിവാനന്ദഗിരി പീപ്പിൾ ടിവിയോട് പറഞ്ഞു. ശാശ്വതീകാനന്ദയുടെ വിശ്വസ്തനായ ജോയ്‌സനാണ് ഇക്കാര്യം പറഞ്ഞത്. സംഭവത്തെ തുടർന്ന് ദുബായിൽ നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ശാശ്വതീകാനന്ദ ഒറ്റയ്ക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതികാനന്ദ സ്വാമി കൊല്ലപ്പെടുന്നത്.

പീപ്പിൾ ടിവിയുടെ ന്യൂസ് ആൻ വ്യൂസിലാണ് ബിജു രമേശിന്റെ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. സ്വാമിയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാർ ആക്രമിച്ചതാണെന്ന് സഹായി ജോയ്‌സിനോട് ശാശ്വതീകാനന്ദ സ്വാമി ഇക്കാര്യം പറഞ്ഞെന്നും ബിജു പറഞ്ഞിരുന്നു.

ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും തുഷാർ വെള്ളാപ്പള്ളിയുമാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത പറഞ്ഞിരുന്നു. കരുതി കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും ശാസ്ത്രിയമായി നീന്തൽ അറിയുന്ന ശാശ്വതീകാനന്ദ ഒരിക്കലും മുങ്ങി മരിക്കില്ലെന്നും ശാന്ത പീപ്പിൾ ടിവിയോട് വെളിപ്പെടുത്തിയിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ ദൈവനിശ്ചയമാണെന്നും അവർ പറഞ്ഞു.

അതേസമയം, തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ തുഷാർ വെള്ളാപ്പള്ളി നിഷേധിച്ചു. തുടരന്വേഷണത്തിന് കോടതിയെ സമീപ്പിക്കാൻ താൻ തയ്യാറാണെന്ന് തുഷാർ പീപ്പിൾ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News