കേന്ദ്രസര്‍ക്കാരിന്റെ ഫാസിസത്തിനെതിരെ മലയാളി എഴുത്തുകാരുടെ പ്രതിഷേധം; സച്ചിദാനന്ദനും പാറക്കടവും സാഹിത്യ അക്കാദമി അംഗത്വം രാജിവച്ചു; സാറാ ജോസഫ് പുരസ്‌കാരം തിരിച്ചു നല്‍കും

തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളോടുള്ള എഴുത്തുകാരുടെ പ്രതിഷേധം കേരളത്തിലും ശക്തമാകുന്നു. വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളില്‍ പ്രതിഷേധിച്ച് കെ സച്ചിദാനന്ദനും പികെ പാറക്കടവും കേന്ദ്രസാഹിത്യ അക്കാദമി അംഗത്വങ്ങള്‍ രാജിവച്ചു. അടിയന്തരാവസ്ഥക്കാലത്തു പോലും ഇല്ലാത്ത അവസ്ഥയാണ് എഴുത്തുകാര്‍ക്ക് ഇപ്പോള്‍ സംജാതമായിരിക്കുന്നതെന്ന് പികെ പാറക്കടവ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് അക്കാദമി അംഗത്വം രാജിവയ്ക്കുകയാണെന്ന് കൈരളി പീപ്പിളിലൂടെയാണ് പാറക്കടവ് പ്രഖ്യാപിച്ചത്.
രാജ്യത്ത് സ്വതന്ത്ര ചിന്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ പോലുമാകാത്ത അക്കാദമിയാണ് രാജ്യത്തുള്ളതെന്നും ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്ന് കരുതുന്നത് എഴുത്തുകാര്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നും സച്ചിദാനന്ദന്‍ രാജിക്കത്തില്‍ വ്യക്തമാക്കി.

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചുനല്‍കുമെന്ന് സാറാ ജോസഫ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടില്‍ പ്രതിഷേധിച്ചാണ് പുരസ്‌കാരം തിരിച്ചുനല്‍കുന്നത്. 50,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരമാണ് തിരിച്ചു നല്‍കുക. ‘ആലാഹയുടെ പെണ്‍മക്കള്‍’ എന്ന നോവലിനാണ് സാറാ ജോസഫിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.

ദാദ്രി സംഭവത്തോടെ കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അനന്തരവളും എഴുത്തുകാരിയുമായ നയന്‍താര സെഹ്ഗാളും പ്രമുഖ ഹിന്ദി കവിയും നിരൂപകനുമായ അശോക് വാജ്‌പേയിയും സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News