ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു; പോസ്റ്റുമോര്‍ട്ടം ആവശ്യപ്പെട്ടത് വിദ്യാസാഗറെന്നും ബിജു രമേശ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടതില്ലെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്ന് ബിജു രമേശ്. സത്യം പുറത്തുവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍, സികെ വിദ്യാസാഗറാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും അല്ലെങ്കില്‍ ഭാവിയില്‍ കാര്യങ്ങള്‍ പ്രതികൂലമായി ഭവിക്കുമെന്നും പറഞ്ഞത്. എന്നിട്ടും സ്വന്തം താല്‍പര്യക്കാരെ ഉപയോഗിച്ചാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തീകരിച്ചത്. ശാശ്വതീകാനന്ദയെ കൊന്നത് താന്‍ തന്നെയാണെന്ന് പ്രിയന്‍ തന്നോട് സമ്മതിച്ചിട്ടുണ്ട്. ആര്‍ക്കു വേണ്ടിയാണ് കൊന്നതെന്ന് ചോദിച്ചപ്പോള്‍ വെള്ളാപ്പള്ളിക്കു വേണ്ടിയാണ് കൊന്നതെന്നും പ്രിയന്‍ കുറ്റസമ്മതം നടത്തിയതായി ബിജു രമേശ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News