ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി; ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരം

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും സംഭവത്തിൽ തുടരന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സംവരണം എടുത്തുകളയണമെന്ന ആർഎസ്എസ് നിലപാടിന് പ്രധാനമന്ത്രി നരേന്ദ്രമോഡി പിന്തുണ നൽകുകയാണ്. നിലവിലുള്ള എസ്‌സിഎസ്ടി സംവരണം തുടരണമെന്നും സംവരണം സംരക്ഷിക്കാൻ സിപിഐഎം പോരാടുക തന്നെ ചെയ്യുമെന്നും കോടിയേരി പറഞ്ഞു. വികേന്ദ്രീകരണ സംവിധാനം കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അട്ടിമറിച്ചെന്നും കോടിയേരി പറഞ്ഞു.

എസ്എൻഡിപി-ആർഎസ്എസ് കൂട്ടുക്കെട്ടിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നേതൃത്വം നൽകുന്നത്. ബന്ധത്തിന് ഇടനിലക്കാരനായി രാജൻ ബാബുവിനെയാണ് നിയോഗിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണത്തെ കുറിച്ചുള്ള വിലയിരുത്തലാകും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം. ‘മതേതരത്വ ജനാധിപത്യ സംരക്ഷണം’ ഇതായിരിക്കും തെരഞ്ഞെടുപ്പ് അജണ്ട. ഇതിനായി ഒരോരുത്തരും യോജിച്ച് പ്രവർത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News