ദില്ലി: ഇന്ത്യയില്‍ ഐഫോണ്‍ 6എസ്, 6എസ് പ്ലസ് ഫോണുകള്‍ വാങ്ങുന്ന വോഡഫോണ്‍ ഉപയോക്താക്കള്‍ക്ക് വോഡഫോണിന്റെ സൗജന്യ ഓഫര്‍. ആറുമാസത്തേക്ക് സൗജന്യ കോളും ഇന്റര്‍നെറ്റും നല്‍കുമെന്ന് വോഡഫോണ്‍ വ്യക്തമാക്കി. 8,885 രൂപയുടെ കോളുകളും ഇന്റര്‍നെറ്റുമാണ് സൗജന്യമായി നല്‍കുക. വോഡഫോണിന്റെ നിലവിലെ ഉപയോക്താക്കള്‍ക്കും പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും സൗജന്യം ലഭ്യമാകും. 1,299 രൂപയുടെ വോഡഫോണ്‍ റെഡ് പ്ലാന്‍ ആണ് ലഭിക്കുക. 3 ജിബി മൊബൈല്‍ ഇന്റര്‍നെറ്റ്, 4,000 സൗജന്യ ലോക്കല്‍ എസ്ടിഡി മിനിറ്റുകള്‍, 1,500 ലോക്കല്‍-നാഷണല്‍ എസ്എംഎസുകള്‍ എന്നിവ അടങ്ങുന്നതാണ് റെഡ് പ്ലാന്‍. പ്ലാന്‍ പരിധിക്ക് ശേഷമുള്ള ഉപയോഗത്തിന് ഒരു എംബി ഡാറ്റ ഉപയോഗത്തിന് 50 പൈസയും എസ്എംഎസ്, കാള്‍ എന്നിവയും 50 പൈസ വീതം ചാര്‍ജ് ചെയ്യും. ഈമാസം 16നാണ് പുതിയ ഐഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here