വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്; പുരസ്‌കാരത്തിന് അര്‍ഹമായത് മനുഷ്യന് ഒരാമുഖം; ഈവര്‍ഷം മുതല്‍ പുരസ്‌കാരത്തുക ഒരു ലക്ഷം രൂപ

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് സുഭാഷ് ചന്ദ്രന്. മനുഷ്യന് ഒരാമുഖം എന്ന നോവലിനാണ് അവാര്‍ഡ്. പുരസ്‌കാരം തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. മലയാളത്തിലെ വിശ്രുത സാഹിത്യ പുരസ്‌കാരമായ വയലാര്‍ അവാര്‍ഡ് കഴിഞ്ഞവര്‍ഷം കെ ആര്‍ മീരയുടെ ആരാച്ചാറിനായിരുന്നു പുരസ്‌കാരം. 1977 ലാണ് വയലാര്‍ രാമവര്‍മയുടെ ഓര്‍മയ്ക്കു പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായ സുഭാഷ് ചന്ദ്രന്റെ പ്രഥമ നോവലാണ് മനുഷ്യന് ഒരാമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News