സാഹസിക യാത്രക്കിടെ തൂക്കുപാലം തകർന്നു; മൂന്നു പേർ പുഴയിലേക്കു വീണു; ഒരാൾ പാലത്തിൽ തൂങ്ങിക്കിടന്നു; വീഡിയോ കാണാം

ന്യൂസിലാൻഡിൽ ട്രെക്കിംഗിനിടെ തൂക്കുപാലം തകർന്ന് പുഴയിലേക്ക് വീണ വിനോദസഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ന്യൂസിലാൻഡിലെ നോർത്ത് ഐലൻഡിലാണ് സംഭവം. സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ പുഴയിലേക്ക് വീണെങ്കിലും ഒരാൾ പാലത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഇവരിലൊരാളുടെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ചെറുക്യാമറയിൽ ഈ ദൃശ്യങ്ങളെല്ലാം പതിയുകയും ചെയ്തു.

213 അടി നീളമുള്ള പാലത്തിലേക്ക് നാലുപേരും കയറി ഏതാനും സെക്കൻഡുകൾ കഴിഞ്ഞതോടെയാണ് അപകടം സംഭവിച്ചത്.

സെപ്തംബർ മൂന്നിനു നടന്ന സംഭവത്തിന്റെ വീഡിയോ ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് യൂട്യൂബിലൂടെ പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News