ദീപാ നിശാന്തിനെതിരെ പൊലീസിൽ പരാതി; വിദ്യാർത്ഥികൾക്കിടയിൽ വിഭാഗിയത പരത്താൻ ശ്രമിച്ചെന്ന് ആരോപണം

തൃശൂർ: കേരളവർമ കോളേജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കിൽ പ്രതികരിച്ച അധ്യാപിക ദീപ നിശാന്തിനെതിരെ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി. അധ്യാപിക വിദ്യാർത്ഥികൾക്കിടയിൽ വിഭാഗിയത പരത്താൻ ശ്രമിച്ചുവെന്നും, പ്രതികരണം ഏറ്റുമുട്ടലിലേക്ക് നയിച്ചുമെന്നും ചൂണ്ടിക്കാട്ടിയാണ് തൃശൂർ കാനാട്ടുകര സ്വദേശി സുരേഷ് പോലിസിനെ സമീപിച്ചത്.

അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ കൊച്ചിൻ ദേവസ്വംബോർഡ് തീരുമാനത്തിൽ നിന്ന് പിൻവാങ്ങിയിരുന്നു. തുടർന്നാണ് സംഭവത്തിൽ പൊലീസിന് പരാതി ലഭിക്കുന്നത്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി.

കഴിഞ്ഞദിവസം കൊച്ചിൻ ദേവസ്വം ബോർഡ് യോഗം ചേർന്ന് ഈ വിഷയം ചർച്ച ചെയ്തിരുന്നു. ദീപാ നിശാന്ത് നൽകിയ വിശദീകരണവും യോഗം ചർച്ചചെയ്തിരുന്നു. തുടർന്ന് നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കാൻ അധ്യാപിക ശ്രമിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here