നമുക്കു ചൊവ്വയില്‍പോയി രാപാര്‍ക്കാം… ദശാബ്ദങ്ങള്‍ക്കുള്ളില്‍ സ്വപ്‌നം സാക്ഷാല്‍കരിക്കപ്പെടുമെന്നു നാസ

ചൊവ്വയിലെ മനുഷ്യവാസം രണ്ടോ മൂന്നോ ദശകങ്ങള്‍ക്കുള്ളില്‍ ഒരു സത്യമാകുമെന്ന
ഭൂമിക്കപ്പുറത്തെ രഹസ്യങ്ങള്‍ തേടുന്ന നാസ. 2030 ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തീകരിച്ചു മനുഷ്യനെ ചൊവ്വയില്‍ രാപാര്‍ക്കാന്‍ വഴിയൊരുക്കുകയാണ് ലക്ഷ്യം. ഇതിനായി നാസാസ് ജേര്‍ണി ടു മാര്‍സ്-പയനീറിംഗ് നെക്സ്റ്റ് സ്റ്റെപ്‌സ് ഇന്‍ എക്‌സപെഡീഷന്‍ എന്ന കര്‍മരേഖയും നാസ പുറത്തിറക്കി.

മൂന്നു ഘട്ടങ്ങളിലൂടെയാണ് മനുഷ്യവാസത്തിനുള്ള ചൊവ്വയിലെ സാഹചര്യങ്ങള്‍ ഉറപ്പിക്കാന്‍ നാസ ഒരുങ്ങുന്നത്. ചൊവ്വ സന്ദര്‍ശിക്കാനല്ല, ചൊവ്വയില്‍ വസിക്കാന്‍ മനുഷ്യനെ അയക്കുക എന്നതാണ് നാസയുടെ ലക്ഷ്യം. ചൊവ്വയില്‍ എര്‍ത്ത് ഇന്‍ഡിപ്പെന്‍ഡന്‍ഡ് കോളനികള്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം.

ഭൂമിയിലെന്ന പോലെ ചൊവ്വയില്‍ മനുഷ്യനു തൊഴിലെടുത്തു വസിക്കാനുള്ള സാഹചര്യമൊരുക്കാനാവുമോ എന്നാണ് നാസ പരിശോധിക്കുന്നത്. ഇന്ധനം, ജലം, ഓക്‌സിജന്‍, നിര്‍മാണ സാധനങ്ങള്‍ എന്നിവ സ്വായത്തമാക്കാന്‍ ചൊവ്വയിലെ സ്രോതസുകള്‍ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യം. ചൊവ്വയില്‍നിന്നു ഇരുപതുമിനുട്ടിന്റെ മാത്രം വിനിമയത്താമസത്തില്‍ ആശയക്കൈമാറ്റത്തിനുള്ള സങ്കേതം വികസിപ്പിക്കാനും പദ്ധതിയുണ്ട്. സൂക്ഷ്മാണു സംബന്ധിയായ ഒരു അന്തരീക്ഷം ചൊവ്വയിലുണ്ടായിരുന്നെങ്കിലോ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലോ മനുഷ്യന് എന്നെങ്കിലും ചൊവ്വയില്‍ ജീവിക്കാന്‍ സാധിക്കുമെന്നു തന്നെയാണ് നാസയുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News