തുര്‍ക്കി തലസ്ഥാനത്ത് സമാധാന റാലിക്കു നേരെ ഭീകരാക്രമണം; സ്‌ഫോടനങ്ങളില്‍ 30 പേര്‍ കൊല്ലപ്പെട്ടു

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ കുര്‍ദ് അനുകൂല സമാധാന റാലിക്കു നേരെ ഭീകരാക്രമണമുണ്ടായി. രണ്ടുതവണയുണ്ടായ സ്‌ഫോടനത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അങ്കാറയിലെ പ്രധാന റെയില്‍വെ സ്റ്റേഷനു സമീപമാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം 10.05ഓടെയായിരുന്നു സ്‌ഫോടനം. സംഭവം ഭീകരാക്രമാണെന്ന് തുര്‍ക്കി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, ആരാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രസിഡന്റ് എര്‍ദോഗന്‍ ഇസ്താംബുള്‍ സന്ദര്‍ശനം റദ്ദാക്കി. രാഷ്ട്രീയപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയിട്ടുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News