റാഫേല്‍ നദാല്‍ ചൈന ഓപ്പണിന്റെ ഫൈനലില്‍; ഹാര്‍ഡ് കോര്‍ട്ടില്‍ റാഫ ഫൈനലിലെത്തുന്നത് ഒരുവര്‍ഷത്തിനു ശേഷം

ബീജിംഗ്: ഒരുവര്‍ഷത്തിനു ശേഷം ആദ്യമായി മുന്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ ഹാര്‍ഡ് കോര്‍ട്ടില്‍ ഫൈനലില്‍ പ്രവേശിച്ചു. ചൈന ഓപ്പണിന്റെ സെമിയില്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനിയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റാഫേല്‍ നദാലിന്റെ ഫൈനല്‍ പ്രവേശം. സ്‌കോര്‍ 7-5, 6-3. ലോക എട്ടാം സീഡ് നദാല്‍ ഇതിനു മുമ്പ് ഹാര്‍ഡ് കോര്‍ട്ടില്‍ ഫൈനലിലെത്തിയത് 2014 മാര്‍ച്ചില്‍ മിയാമിയില്‍ നടന്ന സോണി ഓപ്പണിലായിരുന്നു. അതിനു രണ്ടുമാസം മുമ്പ് ദോഹ ഓപ്പണില്‍ കിരീടം ചൂടുകയും ചെയ്തു.

നദാലും ഫോഗ്നിനിയും ആദ്യസെറ്റില്‍ ഓരോ സെര്‍വുകള്‍ നഷ്ടപ്പെടുത്തിയിരുന്നു. 6-5 എന്ന നിലയില്‍ നിര്‍ണായകമായ ആദ്യ സെറ്റില്‍ ഫോഗ്നിനിയുടെ സെര്‍വ് ഭേദിച്ചാണ് നദാല്‍ ആദ്യ സെറ്റ് വിജയിച്ചത്. ഇക്കഴിഞ്ഞ യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലടക്കം ഈവര്‍ഷം ഇതിനുമുമ്പ് മൂന്നുതവണ ഫോഗ്നിനി നദാലിനെ തോല്‍പ്പിച്ചിരുന്നു. 2004ന് ശേഷം ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം പോലും നേടാനാകാത്ത ആദ്യ സീസണായിരുന്നു നദാലിന് ഇത്. ഡേവിഡ് ഫെററോ നൊവാക് ജോദക്കോവിച്ചോ ആയിരിക്കും ഫൈനലില്‍ നദാലിന്റെ എതിരാളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News