ശ്രീനാരായണഗുരുവിന്റെ പേരില്‍ കൂറ്റന്‍ തട്ടിപ്പു നടത്തിയതിന് ജനങ്ങളോടു വെള്ളാപ്പള്ളി മറുപടി പറയണമെന്ന് പിണറായി; സംഘപരിവാറിനോട് ചേരുന്നത് ഗുരുവിനോടുള്ള അവഹേളനം

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ കൂറ്റന്‍ തട്ടിപ്പു നടത്തിയതിന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ജനങ്ങളോടു മറുപടി പറയണമെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രണ്ടു രൂപ വാര്‍ഷിക പലിശയ്ക്കു വാങ്ങിയ പണം മാസം ഒന്നര രൂപ പലിശയ്ക്കു സാധാരണക്കാര്‍ക്കു നല്‍കിയതു വമ്പന്‍ തട്ടിപ്പാണ്. ഇതിന്റെ പേരില്‍ വെള്ളാപ്പള്ളി നിയമവിചാരണയ്ക്കു തയാറാകണമെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കാനാണു സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇല്ലാത്തതു പറഞ്ഞും കാര്യങ്ങള്‍ പെരുപ്പിച്ചും സത്യം മറച്ചും സമുദായങ്ങളെ പരസ്പരം അടിപ്പിക്കാനുള്ള ആശ്രമത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പങ്കാളിയാകുന്നത് ശ്രീനാരായണ ഗുരുവിനോടുള്ള കടുത്ത അവഹേളനമാണ്. സംഘപരിവാറിന്റെ ഉപകരണമായി സ്വയം മാറി ബിജെപിക്കു കീഴടങ്ങുന്ന അദ്ദേഹം ശ്രീനാരായണ ഗുരുവിനെ ഒറ്റിക്കൊടുക്കുകയാണെന്നും പിണറായി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം.

സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിഭജിക്കാനുള്ള ശ്രമം സംഘ് പരിവാർ നടത്തുന്നു. ഇല്ലാത്തതു പറഞ്ഞും ചെറിയ…

Posted by Pinarayi Vijayan on Saturday, October 10, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here