അമിതമദ്യപാനവും പുകവലിയും നിങ്ങളെ അകാലത്തില്‍ വൃദ്ധരാക്കും

കാലിഫോര്‍ണിയ: പുകവലിയും മദ്യപാനവും അമിത അളവില്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. നിങ്ങളുടെ അമിത ലഹരി ഉപയോഗം അതിവേഗം വൃദ്ധത്തിലേക്ക് നയിക്കും. അമിത ലഹരി ഉപയോഗം ഡിഎന്‍എയില്‍ വരുത്തുന്ന മാറ്റങ്ങളാണ് അകാല വാര്‍ദ്ധക്യത്തിന് കാരണം എന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ദിനം പ്രതി രണ്ടെണ്ണം മാത്രം അടിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതുകൂടിയാണ് ഗവേഷണഫലം. അമിത ലഹരി ഉപഭോക്താക്കളെ അപേക്ഷിച്ച് അകാലവാര്‍ദ്ധക്യം അതിവേഗം ബാധിക്കുകയില്ല. ആരോഗ്യകരമായ ശാരീരികാവസ്ഥയാകും ഇവര്‍ക്ക് ഉണ്ടാവുക.

അമിത ലഹരി ഉപയോഗത്തെത്തുടര്‍ന്ന് ശരീരത്തെ ബാധിക്കുന്ന വാര്‍ദ്ധക്യം മനസിനേയും കീഴടക്കും. മാനസികാരോഗ്യം നശിക്കുന്നതിനും ഇത് വഴിയൊരുക്കും. ശരീരത്തിലെ കോശങ്ങളെ ബാധിക്കുന്ന രോഗാവസ്ഥ പിന്നീട് ജനിതകാവസ്ഥയേയും കീഴടക്കും. വിവിധ പ്രായക്കാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അമേരിക്കയിലെ ഇയോവ സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ട് എ ഫിലിബര്‍ട്ടിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. അമിതമദ്യപാനത്തിനും പുകവലിക്കും അടിമയാകാനിരിക്കുന്നവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ് ഗവേഷണ ഫലമെന്ന് പ്രൊഫ. ഫിലിബര്‍ട്ട് പറഞ്ഞു. പഠന റിപ്പോര്‍ട്ട് ഈ ആവ്ച ബാള്‍ട്ടിമോറില്‍ നടക്കുന്ന അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹ്യൂമന്‍ ജനറ്റിക്‌സില്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News