സ്‌പ്ലെന്‍ഡറിന്റെ പരിഷ്‌കരിച്ച പതിപ്പ് സ്‌പ്ലെന്‍ഡര്‍ പ്രോ അടുത്തവര്‍ഷം

രണ്ട് ദശാബ്ദം മുമ്പ് ഇന്ത്യന്‍ നിരത്തുകളെ കീഴടക്കിയ ഇരുചക്ര വാഹനമായിരുന്നു ഹീറോ ഹോണ്ട സ്‌പ്ലെന്‍ഡര്‍. കോളജ് കുമാരന്‍മാരുടെയും യുവാക്കളുടെയും സ്വപ്‌ന വാഹനം. ഇന്നും പഴയ സ്‌പ്ലെന്‍ഡറിന് ആവശ്യക്കാരേറെ. ഇപ്പോഴിതാ ഹീറോയും ഹോണ്ടയും വേര്‍പിരിഞ്ഞ ശേഷവും സ്‌പ്ലെന്‍ഡറിന്റെ പരിഷ്‌കരിച്ച പതിപ്പ് നിരത്തിലെത്തിക്കാനൊരുങ്ങുകയാണ് ഹീറോ. പുതിയ ലുക്കിലും ഏറെ മാറ്റങ്ങളുമായാകും സ്‌പ്ലെന്‍ഡര്‍ പ്രോ എത്തുക. അപ്പോഴും ആ പരമ്പരാഗത ഡിസൈന്‍ വിട്ടുപിടിക്കാന്‍ ഹീറോ തയ്യാറായിട്ടില്ല. ഇപ്പോഴുള്ള സ്‌പ്ലെന്‍ഡര്‍ പ്ലസില്‍ നിന്ന് ചില മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പ്രോ തയ്യാറായിട്ടുണ്ട്.

പഴയ സ്‌പ്ലെന്‍ഡര്‍ പോലെ ചതുരത്തിലല്ല 2016 മോഡല്‍ പ്രോയുടെ ഹെഡ്‌ലൈറ്റ്. ചതുരം കുറയും. കൗളും അല്‍പം ചതുരാകൃതി കുറയും. ട്രപിസോഡിയല്‍ ടെയ്ല്‍ ലാംപുകളാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. മുന്‍ഗാമികളെ പോലെ തന്നെയാണ് ഇതും. മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമായി ഇന്ധനടാങ്ക് അല്‍പം ബള്‍ക്കിയായി കാണപ്പെടും. ലെഗ് പാച്ചുകളും ഇന്ധനടാങ്കിനുണ്ട്. പുതിയ ഇന്ധനടാങ്കിന് അനുഭാവം പ്രകടിപ്പിക്കുന്നതാണ് വാഹനത്തിന്റെ വശങ്ങള്‍.

കരുത്തില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. 97.2 സിസി എയര്‍കൂള്‍ഡ് 4 സ്‌ട്രോക് എഞ്ചിനായിരിക്കും പുതിയ പ്രോയിലും ഉപയോഗിക്കുക. ഒഎച്ച്‌സിയോട് കൂടിയ എഞ്ചിന്‍ 8.36 പിഎസില്‍ 8,000 ആര്‍പിഎം കരുത്ത് സൃഷ്ടിക്കും. 8.05എന്‍എം ടോര്‍ക്കില്‍ 5,000 ആര്‍പിഎം കരുത്തും പകരും വാഹനം. 4 സ്പീഡ് ഗിയര്‍ബോക്‌സാണ് വാഹനത്തിന്റേത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here