തുര്‍ക്കിയില്‍ സമാധാന റാലിക്ക് നേരെ ഇരട്ട സ്‌ഫോടനം; 86 പേര്‍ കൊല്ലപ്പെട്ടു; 186 പേര്‍ക്ക് പരുക്ക്

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ ഇരട്ട സ്‌ഫോടനത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടു. 186 പേര്‍ക്ക് പരുക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ സമാധാന റാലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. അങ്കാറയിലെ റെയില്‍വേ സ്റ്റേഷന് സമീപത്താണ് ഒരു സ്‌ഫോടനം നടന്നത്. ഈ സ്‌ഫോടനത്തില്‍ മാത്രം 64 പേരാണ് കൊല്ലപ്പെട്ടത്. കുര്‍ദ് അനുകൂല വിഭാഗമാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു.

നവംബര്‍ 1ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇരട്ട സ്‌ഫോടനം. തുര്‍ക്കി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ തുര്‍ക്കിയില്‍ വ്യാപകമാണ്. ആക്രമണങ്ങളെ തുര്‍ക്കി പ്രസിഡന്റ് റെസപ് തയിപ് എര്‍ഡോഗന്‍ അപലപിച്ചു. നരഹത്യയെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്ന എന്ന് കാര്യം തുര്‍ക്കി സര്‍ക്കാര്‍ പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News