അഴിമതിക്കാർക്ക് സർക്കാരിൽ തുടരാനാകില്ല; എംഎൽഎമാർക്ക് മുന്നറിയിപ്പുമായി എഎപി യോഗം ഇന്ന്

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വിളിച്ചു ചേർത്ത ആംആദ്മി പാർട്ടി എംഎൽഎമാരുടെയും കുടുംബാംഗങ്ങളുടെയും യോഗം ഇന്ന്. പാർട്ടിയുടെ അഴിമതി വിരൂദ്ധ നിലപാട് അതേ പടി കാത്തു സൂക്ഷിക്കണമെന്ന് എംഎൽഎമാർക്ക് നിർദ്ദേശം നൽകുകയാണ് യോഗത്തിന്റെ ലക്ഷ്യം. അധികാരത്തിലെത്തിയതിനു ശേഷം പല നേതാക്കളും പാർട്ടിതത്വങ്ങൾ മറന്നു എന്ന വിമർശനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാനുള്ള തീരുമാനം.

ഭക്ഷ്യമന്ത്രി അസിം ഖാനെ അഴിമതിയുടെ പേരിൽ പുറത്താക്കിയതിന് പിന്നാലെയാണ് കെജരിവാൾ എംഎൽഎമാരുടെയും കുടുംബാംഗങ്ങളുടെയും യോഗം വിളിച്ചത്. അഴിമതിക്കാർക്ക് പാർട്ടിയിലോ സർക്കാരിലോ തുടരാനാകില്ല എന്ന മുന്നറിയിപ്പ് നൽകുകയാണ് യോഗത്തിന്റെ ഉദ്ദേശം.

എഎപി പാർട്ടി രൂപീകരിക്കാനുണ്ടായ സാഹചര്യവും അഴിമതി വിരുദ്ധ നിലപാടും സാമാജികരെയും കുടുംബാംഗങ്ങളെയും ഓർമ്മപ്പെടുത്തുന്നതിനാണ് കെജ്‌രിവാൾ യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അടിയന്തിര വാർത്താ സമ്മേളനം വിളിച്ചാണ് ഭക്ഷ്യമന്ത്രി അസിം അമമ്മദ് ഖാനെ പുറത്താക്കുന്ന കാര്യം കെജറിവാൾ പ്രഖ്യാപിച്ച്. അഴിമതിക്കാരെ വച്ചു പൊറുപ്പിക്കില്ല എന്ന് കെജരിവാൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News