കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം; ഇന്ത്യയിൽ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം പരാജയപ്പെട്ടെന്ന് യുഎൻ

ദില്ലി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അലംഭാവം കൊണ്ട് ഇന്ത്യയിലെ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനം പരാജയപ്പെട്ടെന്ന് ഐക്യരാഷ്ട്രസഭ. ഏഷ്യ പസഫിക് മേഖലയിലെ എച്ച്‌ഐവി പ്രതിരോധ ചുമതലയുള്ള യുഎൻ ഉദ്യോഗസ്ഥനാണ് കടുത്ത വിമർശനം ഉന്നയിച്ചത്. എയ്ഡസ് പ്രതിരോധ മേഖലയിലെ പ്രവർത്തകർക്ക് സർക്കാർ കൃത്യമായി ശബളം നൽകാത്തതാണ് പ്രധാന കാരണമെന്നും യുഎൻ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ബജറ്റിൽ എയ്ഡ്‌സ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രസർക്കാർ ഫണ്ട് എൻഡിഎ സർക്കാർ വെട്ടികുറച്ചിരുന്നു. അടുത്ത 10 വർഷത്തിനിടയിൽ എച്ച്‌ഐവി അണുബാധിതരുടെ എണ്ണം ഇന്ത്യയിൽ ഗണ്യമായി വർദ്ധിക്കുമെന്ന വിമർശനത്തോടെയാണ് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥൻ പ്രസാദ് റാവൂ സർക്കാർ പ്രവർത്തനങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. എച്ച്‌ഐവി പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ പൂർണ്ണമായി പരാജയപ്പെട്ടെന്നും യുഎൻ കുറ്റപ്പെടുത്തി.

ലൈംഗിക തൊഴിലാളികൾക്ക് ഇടയിൽ പ്രതിരോധ പ്രവർത്തനങ്ങളും ബോധവൽകരണവും നടപ്പാക്കിയിരുന്ന പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ശബളം നൽകാറില്ലെന്നും യുഎൻ കണ്ടെത്തി. എന്നാൽ പ്രതിരോധ ഫണ്ടിലേക്കുള്ള കേന്ദ്രസർക്കാർ തുക അഞ്ചിൽ ഒന്നായി പ്രധാനമന്ത്രി നരേന്ദ്രമോഡി വെട്ടികുറച്ചതിനാൽ ഫണ്ടിന്റെ അപര്യാപ്തതയാണ് ശമ്പളം മുടങ്ങാൻ കാരണമെന്നാണ് സംസ്ഥാന സർക്കാരുകളുടെ മറുപടി. എച്ച്‌ഐവി പ്രതിരോധ പ്രവർത്തനങ്ങൾക്കും ബോധവൽകരണത്തിനുമുള്ള തുക മറ്റു പദ്ധികൾക്കായി കേന്ദ്രസർക്കാർ വകയിരുത്തിയിരുന്നു. പകരം സംസ്ഥാനങ്ങളോട് തന്നെ ഇക്കാര്യത്തിൽ തുക കണ്ടെത്താനുമാണ് ആവശ്യപ്പെട്ടത്. എന്നാൽ എത്ര മാത്രം തുകയാണ് ഇക്കാര്യത്തിൽ വകയിരുത്തിയിരിക്കുന്നതെന്നും എന്തെല്ലാം സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിന് വ്യക്തതയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News