‘പണം, ജീവൻ. ഇതിൽ ഏതിനാണ് മാഡം കൂടുതൽ വില’; കനലിന്റെ കിടിലൻ ട്രെയ്‌ലർ കാണാം

ശിക്കാറിന് ശേഷം എം.പത്മകുമാറും മോഹൻലാലും ഒന്നിക്കുന്ന കനൽ സിനിമയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ചിത്രത്തിൽ അനൂപ് മേനോനും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്തനടൻ അതുൽ കുൽക്കർണിയാണ് വില്ലൻ വേഷത്തിലെത്തുന്നത്.

പ്രതികാര മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വന്ന രണ്ടു പേർ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡേവിഡ് ജോൺ, അനന്തനാരായണൻ, രഘുവേട്ടൻ, കുരുവിള മാത്യു ഐപ്പ് ഇവർ നാലുപേരും ഗൾഫിൽ ഒരുമിച്ച് പ്രവർത്തിച്ചവരാണ്. ഏറെ വർഷങ്ങൾക്ക് ശേഷം ഒരു ട്രെയിൻ യാത്രക്കിടയിൽ ഡേവിഡ് ജോണും അനന്തനാരായണനും വീണ്ടും കണ്ടുമുട്ടുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളുടെ ഉദ്വേഗം നിറഞ്ഞ ചലച്ചിത്രാവിഷ്‌ക്കാരമാണ് കനൽ.

പ്രതാപ് പോത്തൻ, ശീലു അബ്രഹാം, ഹണി റോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here