ലോൺ തട്ടിപ്പ്; വിജയ് മല്യയുടെ ഓഫീസിലും വീട്ടിലും സിബിഐ റെയ്ഡ്

മുംബൈ: ലോൺ തട്ടിപ്പുക്കേസുമായി ബന്ധപ്പെട്ട് കിംഗ്ഫിഷർ കമ്പനി ഉടമ വിജയ് മല്യയുടെ ഓഫീസിലും വീട്ടിലും സിബിഐ റെയ്ഡ് നടത്തി. മുംബൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലെ ഓഫീസിലും മുംബൈയിലെ വീട്ടിലുമായിരുന്നു റെയ്ഡ്.

ഐഡിബിഐ ബാങ്കിൽ നിന്ന് ചട്ടം ലംഘിച്ച് വായ്പ എടുത്തതിന് വിജയ് മല്യ, ചീഫ് ഫിനാൽഷ്യൽ ഓഫിസർ എ.രഘുനാഥൻ, ബാങ്ക് ഉദ്യോഗസ്ഥർ എന്നിവരെ പ്രതി ചേർത്താണ് കേസ് എടുത്തത്. തെറ്റായ രേഖകൾ നൽകിയാണ് നഷ്ടത്തിലായ എയർലൈൻസ് കമ്പനി ഇത്രയും തുക ബാങ്കിൽ നിന്ന് പാസാക്കിയെടുത്തതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയതിനാൽ എഫ്‌ഐആർ സമർപ്പിക്കുകയും ചെയ്തിരുന്നു.

പ്രവർത്തന രഹിതവും കടുത്ത സാമ്പത്തിക ബാധ്യതയുള്ളതുമായ കമ്പനിക്ക് ലോൺ അനുവദിച്ചതും കടപരിധി ചട്ടങ്ങൾ ലംഘിച്ചതും അന്വേഷണ പരിധിയിൽ പെടും. സാമ്പത്തിക ബാധ്യതയിലായിരുന്ന കമ്പനിക്ക് പണം അനുവദിച്ചെന്നാണ് ബാങ്കിനെതിരെയുള്ള കുറ്റം. സാമ്പത്തിക പ്രതിസന്ധി കാരണം 2012 ഒക്ടോബറിലാണ് കിംഗ്ഫിഷർ എയർലൈൻസ് പ്രവർത്തനം നിർത്തിവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here