പത്തേമാരിയെ പോലുള്ള നല്ല സിനിമകൾ ജനം സ്വീകരിക്കുമെന്ന് നടൻ ദുൽഖർ സൽമാൻ. അഞ്ചിൽ നാല് മാർക്ക്, പത്തിൽ ഒമ്പത് മാർക്ക് എന്ന രീതിയിലാണ് പലരും ചിത്രത്തിന് റേറ്റിംഗ് ഇട്ടത്. നല്ല സിനിമകൾ പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്നുവെന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നും ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടി നായകനായ പത്തേമാരി കഴിഞ്ഞദിവസമാണ് തീയേറ്ററുകളിലെത്തിയത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം സലിം അഹമ്മദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് പത്തേമാരി. ജുവൽ മേരിയാണ് ചിത്രത്തിലെ നായിക.
Hearing only great things about #Pathemari !! Everyone’s rating it 4/5 and 9/10 !! Ecstatic to know the audience always loves good cinema !
Posted by Dulquer Salmaan on Friday, 9 October 2015

Get real time update about this post categories directly on your device, subscribe now.