അല്ലു അർജുൻ-അനുഷ്‌ക ഷെട്ടി ചിത്രമായ ‘രുദ്രമ്മാദേവി’ ഇന്റർനെറ്റിൽ. തീയേറ്റർ പതിപ്പുകളാണ് ഏഴോളം വെബ്‌സൈറ്റുകളിൽ പ്രചരിക്കുന്നത്. തെലുങ്ക് ചിത്രമായ രുദ്രമ്മാദേവിയുടെ തമിഴ്, ഹിന്ദി പതിപ്പുകളാണ് സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. 118 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച രുദ്രമ്മാദേവി കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രം ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വിജയ് നായകനായ തമിഴ് ചിത്രം പുലിയും റിലീസ് ചെയ്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ച് റിലീസ് ചെയ്ത് ജസ്ബ, സിംഗ് ഈസ് ബ്ലിംഗ്, തൽവാർ, കലണ്ടർ ഗേൾസ്, ചന്ദ്രിക തുടങ്ങിയ ചിത്രങ്ങളും ഈ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.
13-ാം നൂറ്റാണ്ടിലെ ധീരവനിത രുദ്രമ്മാദേവിയുടെ ജീവിതം പറയുന്ന ചിത്രമാണ് രുദ്രമ്മാദേവി. ഇന്ത്യയിലെ ആദ്യ ത്രീഡി ചരിത്ര സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുഷ്‌ക ഷെട്ടിയാണ് രുദ്രമ്മദേവി എന്ന ടൈറ്റിൽ വേഷത്തിലെത്തുന്നത്. അല്ലു അർജുൻ, റാണാ ദഗ്ഗുബതി, പ്രകാശ് രാജ്, നിത്യ മേനോൻ തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഗുണശേഖർ തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിർവഹിക്കുന്നത്. ഇളയരാജയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.

Get real time update about this post categories directly on your device, subscribe now.