മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ താരമാണ് ആമി ജാക്‌സൺ. താണ്ഡവം, ഐ, സിംഗ് ഈസ് ബ്ലിംഗ് എന്നി ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയയായ ആമി, വേഷം മികച്ചതാവാൻ എന്ത് കഠിനാധ്വാനം ചെയ്യാനും തയ്യാറാണെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള വാർത്തകൾ. അത്തരമൊരു വാർത്തയാണ് ഒടുവിൽ ദക്ഷിണേന്ത്യൻ ചലച്ചിത്രമാധ്യമങ്ങളിൽ നിറയുന്നത്.
ഫോട്ടോഗ്രാഫറുടെ മനസിലുണ്ടായിരുന്ന പെർഫെക്റ്റ് ക്ലിക്ക് സാധ്യമാക്കാൻ വേണ്ടി, ആമി ഇത്തിരി കടുത്ത കൈ ചെയ്‌തെന്നാണ് വാർത്തകൾ. ചുവന്ന സാരിയണിഞ്ഞു കണ്ണുകളടച്ച് പോസ് ചെയ്ത് നിൽക്കുന്ന ആമി പതുക്കെ നീന്തൽക്കുളത്തിലേക്കു വീഴുകയായിരുന്നു. വീഴ്ച്ചയ്ക്കും വെള്ളം തെറിക്കുന്നതിനും ഇടയിൽ ഫോട്ടോഗ്രാഫറുടെ ക്ലിക്ക്.. സംഭവം ഓകെ…. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ ആമി തന്നെയാണ് പങ്കുവച്ചത്.

Get real time update about this post categories directly on your device, subscribe now.