ഊമപെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും; അന്വേഷണച്ചുമതല ഡിവൈഎസ്പിക്ക്

കാസര്‍ഗോഡ്: കാസര്‍ഗോഡ് ഉപ്പളയില്‍ ഊമയായ പെണ്‍കുട്ടിയെ കെട്ടിയിട്ട് ബലാല്‍സംഗം ചെയ്ത കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ആഭ്യന്തര വകുപ്പാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവിട്ടത്. ഡിവൈഎസ്പി പ്രേമരാജിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ മാസം 22നാണ് കാസര്‍കോട് ഉപ്പള ഗെയ്റ്റില്‍ ഊമയായ 16 വയസുള്ള പെണ്‍കുട്ടി ക്രൂരമായി പീഡനത്തിനരയായത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് വെള്ളം ചോദിച്ചെത്തിയ സുരേഷ് പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രദേശവാസിയായ സുരേഷിനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. അയല്‍വീട്ടിലെ സ്ത്രീയോട് കുട്ടി സംഭവം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് ഈ സ്ത്രീയുടെ സഹായത്തോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ തുടര്‍നടപടികള്‍ വൈകി. കുട്ടി ഊമയായതിനാല്‍ പീഡനം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ അറിയാനായില്ലെന്നാണ് പൊലീസ് ഭാഷ്യം.

കുട്ടിയുടെ അധ്യാപിക കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. പീഡനം നടന്നെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഇതിനിടയില്‍ സുരേഷ് സ്ഥലത്ത് നിന്ന് മുങ്ങി. കുമ്പള സിഐ ആണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News