കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് മറുപടിയുമായി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. വര്‍ഗീയതയ്‌ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്‍. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയാണ്. മതേതരത്വം സംരക്ഷിക്കപ്പെടേണ്ട സാഹചര്യമാണിത്. അതിനുവേണ്ടി പ്രതികരിക്കാതിരിക്കുമ്പോള്‍ വിമര്‍ശനം സ്വാഭാവികം. അത് ഉള്‍ക്കൊണ്ട് തിരുത്തുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത്. അതാണ് നാടിന് ഗുണകരമെന്നും പിണറായി പറഞ്ഞു.
വിപി സിംഗിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ജനകീയ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആര്‍എസ്എസിനെയും ബിജെപിയെയും കൂട്ടുപിടിച്ചവരാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് വിപി സിംഗിന്റെ സര്‍ക്കാരിനെക്കാള്‍ അടുപ്പം ആര്‍എസ്എസിനോടും ബിജെപിയോടുമാണ്. വിപി സിംഗ് സര്‍ക്കാര്‍ എന്തോ മഹാപാതകം ചെയ്തു എന്ന് കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിച്ചു. ഇക്കാര്യം ഉമ്മന്‍ചാണ്ടി മറക്കരുത്. ഉമ്മന്‍ചാണ്ടി ഇപ്പോഴും ആ നിലപാടിലാണ് തുടരുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
സിബിഐ കളിപ്പാവയാണെന്നാണ് വെള്ളാപ്പള്ളി നടേശന്‍ കരുതുന്നത്. ശാശ്വതികാനന്ദ സ്വാമിയുടെ മരണത്തില്‍ പുനഃരന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. വര്‍ഗീയതയ്‌ക്കെതിരായ എഴുത്തുകാരുടെ പ്രതികരണം ശുഭകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായി ആപത്ത് തിരിച്ചറിഞ്ഞ് പ്രതികരിക്കണം. ഇക്കാര്യം പി വല്‍സലയും മനസിലാക്കണം. മതനിരപേക്ഷ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here