ദുൽഖറിന് ഡേറ്റ് പ്രശ്‌നം; കഥാപാത്രം ചേരില്ലെന്ന് കീർത്തി; മണിരത്‌നം ചിത്രത്തിൽ നിന്ന് ഇരുവരും പിൻമാറി

മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നിന്ന് ദുൽഖർ സൽമാന് പിന്നാലെ കീർത്തി സുരേഷും പിൻമാറി. കഥാപാത്രം തനിക്ക് ചേരില്ലെന്ന് പറഞ്ഞാണ് കീർത്തി ചിത്രത്തിൽ നിന്ന് പിൻമാറിയത്. തന്നെ ചിത്രത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കീർത്തി കഴിഞ്ഞ ദിവസം മണിരത്‌നത്തെ സമീപിച്ചിരുന്നെന്നും കീർത്തിയുടെ ആവശ്യം മണിരത്‌നം അംഗീകരിച്ചെന്നുമാണ് ചലച്ചിത്രമാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ. ഡേറ്റ് പ്രശ്‌നങ്ങൾ കാരണം ദുൽഖറും ചിത്രം ഒഴിവാക്കിയിരുന്നു.

ദുൽഖർ പിൻമാറിയതിനെ തുടർന്ന് ഈച്ച ഫെയിം നവീൻ ബാബുവിനെ നായകനായി മണിരത്‌നം നിശ്ചയിച്ചു. നിത്യ മേനോനെയാണ് ചിത്രത്തിൽ നായികയായി തീരുമാനിച്ചിരിക്കുന്നത്. നിത്യയുടെ കഥാപാത്രത്തിനുള്ള അതേ പ്രധാന്യം തന്നെയായിരുന്നു കീർത്തിക്ക് വേണ്ടി നിശ്ചയിച്ചിരുന്ന കഥാപാത്രത്തിനും.

ഡിസംബറോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നതിലുള്ള താമസം കാരണം ഷൂട്ടിംങ് നീട്ടി വയ്ക്കുകയായിരുന്നു. താരങ്ങൾ പിൻമാറിയതോടെ ചിത്രീകരണം കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News