മകൻ മുങ്ങിമരിക്കുമ്പോൾ ഫേസ്ബുക്കിൽ നോക്കിയിരുന്ന മാതാവിന് അഞ്ചു വർഷം തടവ്; മോശം രക്ഷിതാവെന്ന് ജഡ്ജി

ലണ്ടൻ: മകൻ മുങ്ങിമരിക്കുന്ന സമയത്ത് ഫേസ്ബുക്കിൽ ചാറ്റ് ചെയ്തു കൊണ്ടിരുന്ന മാതാവിന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. മുപ്പത്തിയൊന്നുകാരിയായ ക്ലെയർ ബാർണറ്റ് എന്ന ബ്രിട്ടീഷ് യുവതിയെയാണ് ഹൾ ക്രൗൺ കോടതി തടവിന് ശിക്ഷിച്ചത്. കോടതി വിധിക്കൊടുവിൽ മോശം രക്ഷിതാവെന്നാണ് ജഡ്ജി ബർണറ്റിനെ വിശേഷിപ്പിച്ചത്.

2014 മാർച്ച് 17നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. കിഴക്കൻ യോർക്ഷയറിലെ ബെവെർലിയിലെ വീട്ടിൽ പൂന്തോട്ടത്തിൽ കളിച്ചു കൊണ്ടിരിക്കെയാണ് ബാർണറ്റിന്റെ മകൻ ജോഷ്വ ബാർനെറ്റ് കുളത്തിൽ വീണത്. സംഭവം കണ്ട അയൽക്കാർ പിന്നീട് കുഞ്ഞിനെ ആശുത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ആ സമയത്ത് ബാർണറ്റ് ഫേസ്ബുക്കിൽ ചാറ്റ് ചെയ്യുകയായിരുന്നെന്ന് കോടതി കണ്ടെത്തി. കുട്ടി വെള്ളത്തിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നെന്ന് കോടതി വ്യക്തമാക്കി.

പൊലീസ് ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായാണ് ബാർണറ്റ് മൊഴി നൽകിയത്. മകനെ ഇവർ അശ്രദ്ധമായി കളിക്കാൻ വിടാറുണ്ടെന്നും ഒരിക്കൽ കാറപകടത്തിൽനിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News