വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയിൽ

കൽപ്പറ്റ: വയനാട്ടിൽ ജനവാസ മേഖലയിലിറങ്ങിയ പുലി വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങി. കാട്ടിക്കുളം ആനപ്പാറ മേഖലയിൽ സ്ഥിരമായി വളർത്തു മൃഗങ്ങളെ അക്രമിക്കുന്ന പുലിയാണ് കെണിയിലായത്. ഇന്ന് പുലർച്ചെയാണ് അഞ്ച് വയസ് പ്രായമുള്ള ആൺപുലി കെണിയിൽപ്പെട്ടത്.

രണ്ട് ദിവസം മുൻപാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. രണ്ട് മാസത്തോളമായി പുലി ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. വനാതിർത്തിയോട് ചേർന്നായിരുന്നു വനംവകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ തീരുമാനിക്കൂയെന്ന് വനംവകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News