വെള്ളാപ്പള്ളിക്കെതിരെ അനധികൃത സ്വത്ത് ആരോപണവും; തായ്‌ലന്‍ഡിലെ പട്ടായയിലും യുഎഇയിലും ഫ്‌ളാറ്റ്; അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും വാങ്ങിയത് കോടികള്‍; തെളിവുകള്‍ പുറത്തുവിട്ട് കിളിമാനൂര്‍ ചന്ദ്രബാബു

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അനധികൃത് സ്വത്ത് ആരോപണവും. മൈക്രോ ഫിനാന്‍സ് അഴിമതി, ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകം എന്നിവയ്ക്ക് പിന്നാലെയാണ് അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണം കൂടി ഉയരുന്നത്. തായ്‌ലന്‍ഡില്‍ വേശ്യാവൃത്തിക്ക് പേരുകേട്ട പട്ടായയില്‍ വെള്ളാപ്പള്ളിക്ക് അനധികൃത ഫ്‌ളാറ്റ് ഉണ്ട്. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയ്ക്കും യുഎഇയിലും ഫഌറ്റുകളുണ്ട്. എസ്എന്‍ കോളജുകളില്‍ അധ്യാപക നിയമനത്തിനും വിദ്യാര്‍ത്ഥി പ്രവേശനത്തിനും സമുദായ അംഗങ്ങളില്‍ നിന്നുപോലും കോഴ വാങ്ങി. ഇതിനുള്ള തെളിവുകള്‍ പീപ്പിള്‍ ടിവിയിലൂടെ കിളിമാനൂര്‍ ചന്ദ്രബാബു പുറത്തുവിട്ടു. 18 വര്‍ഷം എസ്എന്‍ ട്രസ്റ്റിന്റെ അസിസ്റ്റന്റ്് സെക്രട്ടറിയായി ഇരുന്ന വ്യക്തിയാണ് കിളിമാനൂര്‍ ചന്ദ്രബാബു.

ഗുണ്ടകളെ ഉപയോഗിച്ചാണ് എസ്എന്‍ഡിപി യോഗത്തെ വെള്ളാപ്പള്ളി നയിക്കുന്നത്. കച്ചവടം മുഴുവന്‍ നടത്തുന്നത് വെള്ളാപ്പള്ളിയുടെ വീട്ടില്‍ വച്ചാണ്. യോഗത്തില്‍ പോലും ജനാധിപത്യപരമായി ആര്‍ക്കും ഒരു കാര്യവും ഉന്നയിക്കാനാവാത്ത് അവസ്ഥയാണ്. എതിര്‍ക്കുന്നവരെ വെള്ളാപ്പള്ളി ഗുണ്ടകളെ ഉപയോഗിച്ച് കായികമായി നേരിടും. ഇത്ര ഗുരുതരമാണ് എസ്എന്‍ഡിപി യോഗത്തിന്റെ അവസ്ഥയെന്നും കിളിമാനൂര്‍ ചന്ദ്രബാബു പീപ്പിള്‍ ടിവിയോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News