ജനോപകാരപ്രദമായ ഭരണം ഉറപ്പുവരുത്തുമെന്ന് എല്‍ഡിഎഫ്; തോട്ടം തൊഴിലാളി സമരം തീര്‍പ്പാക്കിയില്ലെങ്കില്‍ എംഎല്‍എമാര്‍ സമരരംഗത്ത് ഇറങ്ങും; ശാശ്വതികാനന്ദയുടെ മരണം അന്വേഷിക്കണമെന്നും വൈക്കം വിശ്വന്‍

തിരുവനന്തപുരം: ജനങ്ങള്‍ക്ക് മികച്ച സേവനവും ക്ഷേമവും ഉറപ്പുവരുത്തുന്ന ഭരണം കാഴ്ചവയ്ക്കുമെന്ന് എല്‍ഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക അതാത് മേഖലകളില്‍ പുറത്തിറക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങളില്‍ അവസ്ഥ മെച്ചപ്പെടുത്തും. കുടുംബശ്രീയെ ശക്തിപ്പെടുത്തും.  മാലിന്യ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കും. ജൈവകൃഷി വ്യാപിപ്പിക്കും. സംഘകൃഷിയ്ക്ക് പലിശ രഹിത വായ്പ ലഭ്യമാക്കുമെന്നതുമാണ് ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്ന് വൈക്കം വിശ്വന്‍ പറഞ്ഞു.

ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദ സ്വാമിയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണം. അന്വേഷണം ജനങ്ങള്‍ക്ക് ബോധ്യപ്പെടണം. സത്യാവസ്ഥ അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

തോട്ടം തൊഴിലാളി സമരത്തിന് ഇടതു മുന്നണി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങളിന്മേല്‍ തീരുമാനമായില്ലെങ്കില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ധര്‍ണ്ണ നടത്തും. പതിനഞ്ചിന് സെക്രട്ടേറിയറ്റിന് മുന്നിലാകും ധര്‍ണ്ണ. തോട്ടം തൊഴിലാളികള്‍ക്ക് വേണ്ടി നിലപാടെടുക്കേണ്ട സര്‍ക്കാര്‍ തോട്ടം ഉടമകള്‍ക്കൊപ്പം നില്‍ക്കുകയാണെന്നും വൈക്കം വിശ്വന്‍ കുറ്റപ്പെടുത്തി. തോട്ടം തൊഴിലാളികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News