വാട്‌സ്ആപ് ഉപയോക്താക്കള്‍ ഇനി സ്‌റ്റോറിജിനെ ചൊല്ലി വേവലാതിപ്പെടേണ്ട; ചാറ്റും ഇമേജും ഇനി ഗൂഗിള്‍ ഡ്രൈവില്‍ ബാക്ക്അപ് ചെയ്ത് സൂക്ഷിക്കാം

ദില്ലി: വാട്‌സ്ആപ് ഉപയോഗിക്കുന്നവരുടെ പ്രധാന വെല്ലുവിളി സ്മാര്‍ട്‌ഫോണുകളുടെ സ്‌റ്റോറേജാണ്. മെസേജുകളും ഇമേജുകളും കൂടുതല്‍ വരുന്നതോടെ ഫോണിന്റെ സ്‌റ്റേറേജ് പൊടുന്നനെ തീരുന്നു. പിന്നീട് ഇത് ഡിലീറ്റ് ചെയ്യേണ്ടിയും വരുന്നു. എന്നാല്‍, ഇനി വേവലാതി വേണ്ട. ഇനി മെസേജും ഇമേജും എല്ലാം നിങ്ങള്‍ക്ക് ബാക്ക് അപ് ചെയ്തു വയ്ക്കാന്‍ പറ്റും. ഇതിനുള്ള പുതിയ ഫീച്ചര്‍ വാട്‌സ്ആപ് പുറത്തിറക്കി. ആന്‍ഡ്രോയ്ഡ് ഫോണുകളിലാണ് തുടക്കത്തില്‍ ഈ സേവനം ലഭ്യമാകുക. ചാറ്റും മള്‍ട്ടിമീഡിയയും അടക്കം നിങ്ങളുടെ ഹിസ്റ്ററി എല്ലാം ഇനി ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റി സൂക്ഷിക്കാനാകും.

നിങ്ങള്‍ക്ക് സ്വകാര്യമായി ഒരു സ്‌റ്റോറേജ് സൗകര്യം ഒരുക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ചാറ്റ് ഹിസ്റ്ററി, വോയ്‌സ് മെസേജുകള്‍, ഓഡിയോ, ഫോട്ടോ, വീഡിയോ എന്നിങ്ങനെ എല്ലാം ഗൂഗിള്‍ ഡ്രൈവിലേക്ക് മാറ്റാന്‍ സാധിക്കും. ഇനി പുതിയ ഫോണ്‍ എടുത്ത് ആ ഫോണിലേക്ക് ഇവയെല്ലാം തിരിച്ചു കൊണ്ടുവരാന്‍ രണ്ടുതവണ ടാപ് ചെയ്താല്‍ മാത്രം മതിയാകും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം. വാട്‌സ്ആപ് അപ്‌ഡേറ്റ് ചെയ്തതിനു ശേഷം, സെറ്റിംഗ്‌സില്‍ ചാറ്റ്‌സ് ആന്‍ഡ് കോള്‍സ് സെലക്ട് ചെയ്തതിനു ശേഷം ഫ്രീക്വന്‍സി എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. ഇതില്‍ ഡെയ്‌ലി, വീക്‌ലി, മന്ത്‌ലി എന്നിങ്ങനെ മൂന്ന് ഓപ്ഷന്‍ കാണും. അതില്‍ വേണ്ടത് സെലക്ട് ചെയ്താല്‍ മാത്രം മതി.

ഫോണ്‍ നഷ്ടമാകുകയോ പുതിയ ഫോണ്‍ എടുക്കുകയോ ചെയ്യുമ്പോള്‍ ചാറ്റ് നഷ്ടമാകും എന്ന ഭയം ഇനി വേണ്ട എന്നര്‍ത്ഥം. നിലവില്‍ ഇന്ത്യയില്‍ ഈ സേവനം എത്തിയിട്ടില്ല. എപ്പോള്‍ മുതല്‍ ലഭ്യമാകും എന്നും അറിവായിട്ടില്ല. നവംബര്‍ 2014 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വാട്‌സ്ആപ്പിന് 7 കോടി സജീവ ഉപയോക്താക്കളുണ്ട്. 90 കോടി ഉപയോക്താക്കളാണ് ആകെ ലോകത്ത് വാട്‌സ്ആപ്പിന് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here