യുഎഇയില്‍ 15ന് പൊതുഅവധി പ്രഖ്യാപിച്ചു; അവധി സ്വകാര്യ മേഖലയിലും

ദുബായ്: യുഎഇയിലെ സ്‌കൂളുകള്‍ക്ക് ഈമാസം 15ന് അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷാരംഭം ആയതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഇസ്ലാമിക് വര്‍ഷാരംഭം ആയ മുഹറം ഒന്ന് ആയതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് മാനുഷിക വിഭവശേഷി മന്ത്രാലയം അറിയിച്ചു. മൂന്നു ദിവസമാണ് പൊതുഅവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈമാസം 14, 15, 16 തിയ്യതികളിലാണ് അവധി. പകരം 18ന് ഞായറാഴ്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്വകാര്യ മേഖലയിലുള്ളവര്‍ക്കും 15ന് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് തൊഴില്‍മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ശമ്പളത്തോടെയുള്ള അവധിയാണ് സ്വകാര്യ മേഖലയിലുള്ളവര്‍ക്കും നല്‍കുക. വാഹന പരിശോധന-രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ക്കും അന്ന് അവധിയായിരിക്കും. എന്നാല്‍, അല്‍ ഖുസൈസ് ക്വിക്ക് രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ദുബായ് മാള്‍ പ്ലാറ്റിനം രജിസ്‌ട്രേഷന്‍ സെന്ററുകള്‍ അന്ന് തുറന്നു പ്രവര്‍ത്തിക്കുമെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News