നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ; ഖാഗഡ പ്രസാദ് പ്രധാനമന്ത്രിയായി അധികാരമേറ്റു

കാഠ്മണ്ഡു: കമ്മ്യൂണിസ്റ്റ് പാർട്ടി ചെയർമാൻ ഖാഗഡ പ്രസാദ് ശർമ്മ നേപ്പാൾ പ്രധാനമന്ത്രിയായി അധികാരമേറ്റു. വോട്ടെടുപ്പിൽ പങ്കെടുത്ത 587 അംഗങ്ങളിൽ 338 പേരും പ്രസാദ് ശർമ്മയെ പിന്തുണച്ചു. പുതിയ സർക്കാറുണ്ടാക്കാൻ 299 വോട്ടുകൾ മതിയെങ്കിലും 39 വോട്ടുകൾ അധികം നേടിയാണ് ശർമ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത്. നിലവിലെ പ്രധാനമന്ത്രിയും നേപ്പാളി കോൺഗ്രസ് നേതാവുമായ സുശീൽ കൊയ്‌രാളയെയാണ് ശർമ്മ പരാജയപ്പെടുത്തിയത്. പുതിയ ഭരണഘടനയനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യപ്രധാനമന്ത്രിയാണ് 63കാരനായ ശർമ.

2014ലാണ് 63കാരനായ ശർമ സിപിഎൻ-യുഎംഎൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2006ൽ ഗിരിജ പ്രസാദ് കൊയ്‌രാളയുടെ ഇടക്കാല മന്ത്രിസഭയിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായും വിദേശകാര്യ മന്ത്രിയായും ശർമ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ രാജഭരണകാലത്ത് 14 വർഷത്തോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. 1991 മുതൽ നാലുതവണ പാർലമെന്റംഗമായിരുന്നു. 1994ൽ ആഭ്യന്തരമന്ത്രിയും 2007ൽ വിദേശകാര്യമന്ത്രിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here