കലാമണ്ഡലം വിസി നിയമനം ചട്ടങ്ങൾ മറികടന്ന്; പിഎൻ സുരേഷിനെ സംരക്ഷിക്കാൻ സാംസ്‌കാരിക വകുപ്പ് ശ്രമിക്കുകയാണെന്ന് ആരോപണം

തൃശൂർ: കേരള കലാമണ്ഡലം വൈസ് ചാൻസലർ പി.എൻ സുരേഷിന്റെ നിയമനം യുജിസി ചട്ടങ്ങൾ മറികടന്നെന്ന് രേഖകൾ. അക്കാദമിക് യോഗ്യതകളില്ലാത്തയാളെ വി.സിയായി നിയമിച്ചത് ഗവർണറെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണം. താത്കാലിക നിയമനം നടത്തി നാല് വർഷം പിന്നിട്ടിട്ടും കലാമണ്ഡലത്തിൽ സ്ഥിരം വിസിയെ നിയമിക്കാൻ നടപടിയായിട്ടില്ല.

കൽപ്പിത സർവകലാശാലയായ കേരള കലാമണ്ഡലത്തിൽ 2011 ജൂണിലാണ് യൂഡിഎഫ് സർക്കാർ താത്കാലിക വിസിയെ നിയമിച്ചത്. ആറൻമുള വാസ്തു വിദ്യാകേന്ദ്രത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന പി.എൻ സുരേഷിനാണ് താത്കാലിക ചുമതല നൽകിയത്. അക്കാദമിക് യോഗ്യതയോ ഗവേഷണ പരിചയമോ ഇല്ലാത്തയാളെ വിസിയായി നിയമിച്ചതിൽ പ്രതിഷേധം ശക്തമായിരുന്നു. വിസി സ്ഥാനം ഒഴിവുവന്നാൽ സീനിയർ ഡീൻ, പ്രൊഫസർ എന്നിവരെ ചുമതല ഏൽപ്പിക്കണമെന്ന യുജിസി ചട്ടം മറികടന്നാണ് നിയമനം നടന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. ചാൻസലറുടെ ഓഫീസിനെ തെറ്റിദ്ധരിപ്പിച്ചാണ് നിയമനം നടന്നതിയതെന്നും ആരോപണം ഉയർന്നു.

അനധികൃതമായി താത്കാലിക നിയമനം നേടിയ സുരേഷിനെ സംരക്ഷിക്കാൻ സാംസ്‌കാരിക വകുപ്പും മന്ത്രിയും ശ്രമിക്കുകയാണെന്ന് ആരോപണം ഉയർന്നു. നാല് വർഷമായി സ്ഥിരം വിസി ഇല്ലാത്ത കലാമണ്ഡലത്തിൽ വൈസ് ചാൻസലർ നിയമനം അനിശ്ചിതമായി വൈകുന്നത് ആരോപണത്തെ സാധൂകരിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel