ദില്ലി: ബാംഗ്ലൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട ഒൻപത് കേസുകളിൽ ഒരുമിച്ച് വിചാരണ വേണമെന്ന അബ്ദുൾ നാസർ മഅ്ദനിയുടെ ആവശ്യത്തിൽ സുപ്രീംകോടതി നവംബർ നാലിന് വിശദമായ വാദം കേൾക്കും. കേസുകൾ ഒരുമിച്ചു പരിഗണിക്കാനാകില്ലെന്ന് കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചില കേസുകളിൽ വ്യത്യസ്ത സാക്ഷികളും തെളിവുകളും ആയതിനാൽ ഒരുമിച്ചുള്ള വിചാരണ പ്രായോഗികമല്ലെന്നാണ് കർണ്ണാടകയുടെ വാദം.
വിചാരണ അനന്തമായി നീളുന്നതിനാൽ ചികിത്സ ലഭിക്കുന്നില്ലെന്നും അതുകൊണ്ട് ബംഗളുരു വിട്ട് പുറത്ത് പോകാൻ അനുവദിക്കണമെന്നുമാണ് മഅ്ദനിയുടെ പ്രധാന ആവശ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here