കാബൂളിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് അഞ്ചു മരണം; അന്വേഷണം ആരംഭിച്ചെന്ന് നാറ്റോ

കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് അഞ്ചു പേർ മരിച്ചു. നാറ്റോ ബേസിൽ ഞായറാഴ്ച്ച വൈകുന്നേരം 4.15നാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് നാറ്റോ വ്യക്തമാക്കി. അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും വിവരങ്ങൾ നാറ്റോ പുറത്തുവിട്ടിട്ടില്ല. ലാൻഡ് ചെയ്യുന്നതിന് മുൻപ് നിരീക്ഷണ പറക്കൽ നടത്തുകയായിരുന്ന ബലൂണുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News