മന്ത്രി പുത്രി മേയർ സ്ഥാനാർത്ഥി; തൃശൂർ കോൺഗ്രസിൽ തർക്കം മുറുകുന്നു; പ്രശ്‌നപരിഹാര ചർച്ചകൾ ആരംഭിച്ചു; സ്ഥാനാർത്ഥിത്വത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിഎൻ ബാലകൃഷ്ണൻ

തൃശൂർ: മന്ത്രി സിഎൻ ബാലകൃഷ്ണന്റെ മകളെ മേയർ സ്ഥാനാർത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂർ കോൺഗ്രസിൽ തർക്കം മുറുകുന്നു. മന്ത്രിയുടെ മകൾ സി.ബി ഗീതയെക്കാൾ യോഗ്യതയുള്ള മറ്റൊരാളെ സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കാണ് എ ഗ്രൂപ്പിന്റെ നീക്കം.
അതേസമയം, പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ ആരംഭിച്ചു. മകളുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വിട്ടുവീഴ്ച്ചയില്ലെന്ന് സിഎൻ ബാലകൃഷ്ണൻ പറഞ്ഞു. പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ സ്ഥാനമാനങ്ങൾ മുൻകൂട്ടി പ്രഖ്യാപിക്കരുതെന്നും മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് പാർട്ടിക്ക് ഗുണം ചെയ്‌ല്ലെന്നും പറഞ്ഞ് ഇന്നലെത്തെ സീറ്റ് ചർച്ച അലസിപിരിഞ്ഞിരുന്നു. ടി.എൻ പ്രതാപൻ എംഎൽഎ, മുൻമന്ത്രി കെ.പി വിശ്വനാഥൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ, മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് പരാതി അയച്ചിട്ടുണ്ട്. എന്നാൽ ജില്ലാ നേതാക്കൾക്ക് എതിർപ്പില്ലങ്കിൽ കെപിസിസിക്കും എതിർപ്പില്ലന്നായിരുന്നു സുധീരന്റെ മറുപടി. ഗീതയെ മേയർ സ്ഥാനാർത്ഥിയാക്കിയാൽ യു.ഡി.എഫ് പരാജയപ്പെടുമെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ.

കോർപ്പറേഷൻ മേയർ സ്ഥാനം ഇത്തവണ വനിത സംവരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News