ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍; ആഭ്യന്തരമന്ത്രി ക്രൈംബ്രാഞ്ചിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു; പീപ്പിള്‍ ഇംപാക്ട്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണത്തിന് ഒരുങ്ങുന്നു. അടിയന്തരമായി അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇന്നുരാവിലെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സുധിരനും നടത്തിയ ചര്‍ച്ചയിലാണ് തുടരന്വേഷണത്തിന് തയ്യാറായത്.

സ്വാമി ശാശ്വതീകാനന്ദയെ കൊന്നത് വെള്ളാപ്പള്ളി നടേശന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രിയന്‍ എന്ന ഗുണ്ടയാണെന്ന് ബിജു രമേശ് കൈരളി പീപ്പിളിനോടാണ് വെളിപ്പെടുത്തിയിരുന്നത്. ഇതിനു തൊട്ടുപിന്നാലെ പലരും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പ്രകാശാനന്ദ പറഞ്ഞിരുന്നു. സ്വാമി സൂക്ഷ്മാനന്ദയും സംശയവുമായി രംഗത്തെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here