ചലച്ചിത്ര മേളയ്ക്ക് മുമ്പേ വിവാദങ്ങള്‍ക്ക് കൊടിയേറ്റം; മൊയ്തീനെ ഒഴിവാക്കിയതിനെതിരെ സംവിധായകന്‍ ആര്‍എസ് വിമല്‍; എന്തായിരിക്കണം സിനിമ? വായനക്കാര്‍ക്കും പ്രതികരിക്കാം

അന്താരാഷ്ട്ര ചലച്ചിത്ര മേള കൊടിയേറുന്നതിനു മുമ്പുതന്നെ വിവാദങ്ങള്‍ക്കാണ് ഇത്തവണ കൊടിയേറിയിരിക്കുന്നത്. സാധാരണഗതിയില്‍ മേള തുടങ്ങിക്കഴിഞ്ഞതിനു ശേഷം മാത്രം വരാറുള്ള വിവാദങ്ങള്‍ ഇത്തവണ അല്‍പം നേരത്തെയെത്തി. ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത എന്നു നിന്റെ മൊയ്തീന്‍ മേളയിലെ മത്സരവിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നു പറഞ്ഞാണ് തന്റെ സിനിമ വാങ്ങിയതെന്നാണ് വിമല്‍ പറയുന്നത്. എന്നാല്‍, മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക എന്നറിഞ്ഞതോടെ ചിത്രം വിമല്‍ മേളയില്‍ നിന്ന് പിന്‍വലിച്ചു. ചലച്ചിത്ര മേളകളുടെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കാതെയാണ് ചില സിനിമകള്‍ തെരഞ്ഞെടുത്തിട്ടുള്ളതെന്നും ചലച്ചിത്ര മേളകളുടെ ലക്ഷ്യം വിനോദ സിനിമകളുടെ പ്രദര്‍ശനമല്ലെന്നും സംവിധായകന്‍ ഡോ.ബിജു അഭിപ്രായപ്പെട്ടു. എന്തായിരിക്കണം സിനിമയെന്നും ചലച്ചിത്ര മേളകളെന്നും ഉള്ള വിഷയത്തില്‍ വായനക്കാര്‍ക്കും പ്രതികരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News