ആറുമാസം പ്രായമായ കുഞ്ഞിനു നല്‍കാന്‍ പിതാവ് ഓണ്‍ലൈനില്‍ വാങ്ങിയ മുലപ്പാലില്‍ പകുതിയും ബാക്ടീരിയ അടങ്ങിയവ. ആകെ വാങ്ങിയ 12 എണ്ണം കോവന്‍ട്രി സര്‍വകലാശാലയിലെ വിദഗ്ധര്‍ പരിശോധിച്ചപ്പോഴാണ് ബാക്ടീരിയയുടെ അംശം കണ്ടെത്തിയത്. മൂന്നെണ്ണത്തില്‍ ഇ-കോളി ബാക്ടീരിയയുടെ അംശം കണ്ടെത്തി. രണ്ട് സാംപിളുകളില്‍ കാന്‍ഡിഡ എന്ന ബാക്ടീരിയയും ഒരെണ്ണത്തില്‍ അതിമാരക ബാക്ടീരിയയായ സ്യൂഡോനോമസ് എറുഗിനോസ എന്ന ബാക്ടീരിയയുടെ അംശവും കണ്ടെത്തി. 2012-ല്‍ വടക്കേ അയര്‍ലണ്ടില്‍ നാലു കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഇത്തരത്തില്‍ ഓണ്‍ലൈനിലൂടെ വാങ്ങിയ മുലപ്പാലില്‍ അടങ്ങിയ ബാക്ടീരിയ മൂലമായിരുന്നു.
ആഗോള തലത്തില്‍ ഓണ്‍ലൈന്‍ വഴി മുലപ്പാല്‍ വില്‍പന നടത്തുന്നത് പ്രധാനമായും ഒണ്‍ലി ദ ബ്രസ്റ്റ് ഡോട്ട് കോ ഡോട്ട് യുകെ എന്ന വെബ്‌സൈറ്റ് വഴിയാണ്. ഇതുപോലെ പല വെബ്‌സൈറ്റുകളും മുലപ്പാല്‍ ഓണ്‍ലൈനിലൂടെ വില്‍പന നടത്തുന്നുണ്ട്. മുലപ്പാല്‍ വില്‍ക്കാനും വാങ്ങാനും വെബ്‌സൈറ്റിലൂടെ സാധിക്കും. മുലപ്പാല്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍മാര്‍ക്കായി പ്രത്യേക സെക്ഷന്‍ തന്നെയുണ്ട് സൈറ്റില്‍.
പക്ഷേ ഇത്തരക്കാര്‍ വെബ്‌സൈറ്റുകളാല്‍ വ്യാപകമായി വഞ്ചിക്കപ്പെടുന്നതായി ക്യൂന്‍ മേരി സര്‍വകലാശാലയിലെ ഡോ. സാറ സ്റ്റീല്‍ പറയുന്നു. കാരണം വെബ്‌സൈറ്റുകളുടെ ലക്ഷ്യം ലാഭം മാത്രമാണ്. ആരാണ് മുലപ്പാല്‍ വില്‍ക്കുന്നതെന്നോ ഇത് ഏതുതരത്തില്‍ ശേഖരിക്കപ്പെടുന്നെന്നോ സംഭരിക്കപ്പെടുന്നെന്നോ ആരും അറിയുന്നില്ല. ഇതില്‍ എന്താണ് അടങ്ങിയിട്ടുള്ളതെന്നോ യഥാര്‍ത്ഥ മുലപ്പാല്‍ തന്നെയാണോ എന്നുപോലും അറിയാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ പറയുന്നു. ഇതില്‍ ചിലപ്പോള്‍ വെള്ളം ചേര്‍ക്കപ്പെടാം. അല്ലെങ്കില്‍ ചിലപ്പോള്‍ പശുവിന്‍ പാല്‍ പോലും രാസവസ്തുക്കള്‍ ചേര്‍ത്ത് ലഭിച്ചേക്കാം എന്നും ഡോക്ടര്‍ പറയുന്നു.
ഇക്കാര്യം സംബന്ധിച്ച് ക്യൂന്‍ മേരി സര്‍വകലാശാലയിലെ ഗവേഷകര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. പലരും ഇത്തരത്തില്‍ മുലപ്പാല്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവരുണ്ട്. ചില അമ്മമാരില്‍ പോലും ഇത്തരം പ്രവണത ഉണ്ടായിരുന്നു. ഓണ്‍ലൈന്‍ വഴി വില്‍ക്കപ്പെട്ട 93 ശതമാനം മുലപ്പാലിലും ബാക്ടീരിയയുടെ അളവ് കണ്ടെത്തിയിട്ടുണ്ട്. മുലപ്പാല്‍ വില്‍ക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ നാഷണല്‍ ഹെല്‍ത്ത് സൊസൈറ്റി വഴി മാത്രമേ ചെയ്യാവൂ എന്ന് നിര്‍ദേശമുണ്ട്. പൂര്‍ണ വളര്‍ച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഓണ്‍ലൈനിലൂടെ മുലപ്പാല്‍ വില്‍പന നടത്താറുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here