തെലുങ്കു താരം പ്രഭാസും തെന്നിന്ത്യൻ സുന്ദരി അനുഷ്‌ക ഷെട്ടിയും വിവാഹിതരാകുന്നതായി റിപ്പോർട്ടുകൾ. ബാഹുബലി, മിർചി എന്നീ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നാണ് ദക്ഷിണേന്ത്യൻ ഗോസിപ്പ് മാധ്യമങ്ങളിൽ നിറയുന്ന റിപ്പോർട്ടുകൾ. നേരത്തെ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് പിൻമാറിയാണ് പ്രഭാസ് അനുഷ്‌കയെ വിവാഹം ചെയ്യുന്നതെന്നുമാണ് റിപ്പോർട്ടുകൾ.
ബാഹുബലിയും രുദ്രമാദേവിയും ഹിറ്റായതോടെ തെന്നിന്ത്യയിലെ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായി അനുഷ്‌ക മാറി.
ബാഹുബലിയിൽ അഭിനയിക്കുന്നതിന് മുമ്പേ പ്രഭാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഈ വിവാഹം വേണ്ടന്ന് വച്ചാണ് പ്രഭാസ് അനുഷ്‌കയുമായുള്ള വിവാഹത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് താരത്തിന്റെ മാനേജർ വ്യക്തമാക്കി. എന്നാൽ ഇക്കാര്യം സംബന്ധിച്ച പ്രതികരണത്തിന് അനുഷ്‌ക തയ്യാറായിട്ടില്ല.
ആര്യയും അനുഷ്‌ക ഷെട്ടിയും പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. എന്നാൽ ആര്യയുമായി നല്ല സൗഹൃദത്തിലാണ് താനെന്നും നല്ല നടനും കൂടെ അഭിനയിക്കാൻ വളരെ കംഫർട്ടബിളായ വ്യക്തിയാണ് ആര്യയെന്നും അനുഷ്‌ക ഷെട്ടി അഭിപ്രായപ്പെട്ടിരുന്നു. റാണ ദഗുപതിയുമായി മാത്രമാണ് തന്റെ പേരു ചേർത്ത് ഗോസിപ്പ് വരാത്തതെന്നും അനുഷ്‌ക വ്യക്തമാക്കിയിരുന്നു. അതിനിടെയിലാണ് പ്രഭാസുമായുള്ള വിവാഹവാർത്തകൾ. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് പ്രഭാസും അനുഷ്‌കയും ഇപ്പോൾ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here