ക്ലാസ് രസകരമാക്കാന്‍ ബയോളജി അധ്യാപികയുടെ തന്ത്രം; ആന്തരികാവയവങ്ങളുടെ ചിത്രങ്ങളുള്ള വസ്ത്രം ധരിച്ച് ക്ലാസെടുക്കുക

ക്ലാസ് രസകരമാക്കാനും കുട്ടികള്‍ ഉറങ്ങാതിരിക്കാനും അധ്യാപകര്‍ പല വിദ്യകളും പുറത്തെടുക്കാറുണ്ട്. സയന്‍സ് ക്ലാസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. പൊടിക്കൈകള്‍ ഇല്ലെങ്കില്‍ കുട്ടികള്‍ എപ്പോ ഉറങ്ങിയെന്ന് ചോദിച്ചാല്‍ മതി. നെതര്‍ലന്‍ഡ്‌സില്‍ ഒരു ബയോളജി അധ്യാപിക ക്ലാസ് രസകരമാക്കാന്‍ ചെയ്ത വിദ്യ എന്താണെന്ന് അറിയണ്ടേ. ആന്തരികാവയവങ്ങളുടെയും അസ്ഥികൂടത്തിന്റെയും ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് അധ്യാപിക ക്ലാസ് എടുക്കാന്‍ എത്തിയത്. ആന്തരികാവയവങ്ങളുടെയും അസ്ഥികൂടത്തെയും പറ്റി പഠിപ്പിക്കാനായിരുന്നു ഈ വിദ്യ.

Spandex biology teacher

ഗ്രോയന്‍ ഹാര്‍ട് റീന്‍വുഡ് സ്‌കൂളിലെ അധ്യാപികയായ ഡെബ്ബി ഹീര്‍കിന്‍സ് ആണ് ആന്തരികായവയങ്ങളുടെ ക്ലാസില്‍ ഇത്തരത്തില്‍ പുതിയ രീതിയുമായി എത്തിയത്. വസ്ത്രത്തില്‍ പ്രിന്റ് ചെയ്തിട്ടുള്ള ആന്തരികാവയവങ്ങളില്‍ തൊട്ടുകാണിച്ച് ഓരോ അവയവവും എവിടെ സ്ഥിതി ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടുന്നു വിദ്യാര്‍ത്ഥികള്‍ക്ക്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അവയവങ്ങളുടെ സ്ഥാനം മനസ്സിലാക്കാന്‍ എളുപ്പത്തില്‍ സാധിക്കുന്നു. ഓണ്‍ലൈനില്‍ നിന്നാണ് ഇത്തരമൊരു വസ്ത്രത്തെ പറ്റിയുള്ള ആശയം ഡെബ്ബിക്ക് ലഭിക്കുന്നത്. ഉടന്‍ തന്നെ സ്‌കൂള്‍ ഡയറക്ടറുമായി സംസാരിച്ച് അത്തരം വസ്ത്രം ക്ലാസില്‍ ഉപയോഗിക്കുന്നതിന് അനുമതി തേടുകയായിരുന്നു.

Spandex biology teacher

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ മസിലുകളെ പോലുള്ള ലെഗിംഗ്‌സ് ധരിച്ച് ആളുകള്‍ നടക്കുന്നത് ഡെബ്ബി കണ്ടിരുന്നു. വിദ്യാര്‍ത്ഥികള്‍ എപ്പോഴും പാഠഭാഗങ്ങള്‍ ഓര്‍ത്തിരിക്കുന്ന രീതിയില്‍ പഠിപ്പിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ഡെബ്ബി പറയുന്നു. അടുത്ത ബോഡി സ്യൂട്ട് ക്ലാസ് എപ്പോഴാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ഡെബ്ബിയോട് ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News