സംഘഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കിയില്ല; പാക് മന്ത്രിയുടെ പുസ്തകം പ്രകാശനം ചെയ്തു; തെറ്റിദ്ധാരണകള്‍ മാറ്റുന്ന പുസ്തകമെന്ന് കസൂരി

മുംബൈ: ശിവസേനയുടെ നിരന്തരമായ ഭീഷണികള്‍ക്കും കരിഓയില്‍ പ്രയോഗത്തിലും പതറാതെ മുന്‍ പാക് മന്ത്രി ഖുര്‍ഷിദ് കസൂരിയുടെ പുസ്തകം മുംബൈയില്‍ പ്രകാശനം ചെയ്തു. കനത്ത സുരക്ഷയ്ക്കിടെയാണ് പുസ്തകം പ്രകാശനം ചെയ്തത്. നെയ്തര്‍ എ ഹോക്, നോര്‍ എ ഡോവ്-ആന്‍ ഇന്‍സൈഡേഴ്‌സ് അക്കൗണ്ട് ഓഫ് പാകിസ്താന്‍സ് ഫോറിന്‍ പോളിസി എന്നാണ് പുസ്തകത്തിന്റെ പേര്. ചില തെറ്റിദ്ധാരണകള്‍ മാറ്റുന്നതിനാണ് താന്‍ ഈ പുസ്തകം രചിച്ചതെന്ന് കസൂരി പ്രകാശനച്ചടങ്ങില്‍ പറഞ്ഞു. പുസ്തകത്തിന്റെ ഓരോ കോപ്പി വീതം എല്‍കെ അദ്വാനി, മന്‍മോഹന്‍ സിംഗ്, നട്‌വര്‍ സിംഗ്, യശ്വന്ത് സിംഗ്, രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ക്ക് എത്തിച്ചു കൊടുത്തതായും കസൂരി പറഞ്ഞു. തനിക്ക് സുരക്ഷ ഒരുക്കിയതിന് ദേവേന്ദ്ര ഫട്‌നാവിസിന് അദ്ദേഹം നന്ദിയറിയിച്ചു.

ഭൂതകാലത്തിന്റെ തെറ്റുകള്‍ ഇല്ലാതാക്കുക എന്നത് തങ്ങളുടെ ദൗത്യമാണെന്ന് പ്രകാശനത്തിന് നേതൃത്വം നല്‍കിയ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു. മുംബൈയുടെ മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ഒരു സംഘടനയെയും അനുവദിക്കില്ലെന്നും കുല്‍ക്കര്‍ണി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമാധാന ചര്‍ച്ച ആഗ്രഹിക്കുന്നവരാണ് മുംബൈക്കാര്‍. എന്നാല്‍, ഇപ്പോഴത്തെ ഭീഷണിയുടെ സ്വരങ്ങള്‍ അതിന് വിഘാതമാകുകയാണ്. സംഭാഷണങ്ങളിലൂടെ മാത്രമേ പുതിയ ചരിത്രങ്ങള്‍ രചിക്കാന്‍ കഴിയൂവെന്നും കുല്‍ക്കര്‍ണി പറഞ്ഞു.

പുസ്തക പ്രകാശനത്തിനെതിരെ നേരത്തെ സുധീന്ദ്ര കുല്‍ക്കര്‍ണിക്കു നേരെ ഭീഷണിയുണ്ടായിരുന്നു. ഇന്നുരാവിലെ കുല്‍ക്കര്‍ണിയെ കരിഓയില്‍ ഒഴിക്കുകയും ചെയ്തു. പ്രതിഷേധം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി ഫട്‌നാവിസിന്റെ നിര്‍ദേശവും ശിവസേന അവഗണിച്ചതോടെ മുഖ്യമന്ത്രി തന്നെ ചടങ്ങിന് സുരക്ഷ ഒരുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News