ബിഹാറില്‍ ആദ്യഘട്ടത്തില്‍ വോട്ടുചെയ്തത് 57 ശതമാനം പേര്‍; കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ വര്‍ധന

പട്‌ന: ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പില്‍  57 ശതമാനം പേര്‍ മാത്രമാണ് വോട്ടുരേഖപ്പെടുത്തിയത്. എന്നാലും കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാളും പോളിംഗില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.15 ശതമാനം പേര്‍ അധികം വോട്ടുരേഖപ്പെടുത്തി. 59.50 ശതമാനം സ്ത്രീകളും 54.5 ശതമാനം പുരുഷന്മാരും വോട്ടു രേഖപ്പെടുത്തി. രാവിലെ ഏഴു മണിക്കാരംഭിച്ച പോളിംഗ് വൈകിട്ട് അഞ്ചുവരെയായിരുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ നാലു മണിക്കു തന്നെ പോളിങ് അവസാനിച്ചിരുന്നു.

അതേസമയം, ബിഹാറിലെ ജമൂയി ജില്ലയില്‍ എല്‍ജെപി സ്ഥാനാര്‍ഥിക്കു നേരെ വെടിവയ്പ്പുണ്ടായി. സ്ഥാനാര്‍ഥിക്ക് പരുക്കില്ല. അക്രമി സംഘത്തിലെ ഒരാളെ പിടികൂടിയിട്ടുണ്ട്. അക്രമത്തെത്തുടര്‍ന്ന് ഇവിടുത്തെ പോളിങ് അവസാനിപ്പിക്കുകയായിരുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലയാണ് ജമൂയി.

രാവിലെ ഏഴു മണിക്കു വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ ബൂത്തുകളില്‍ നീണ്ട നിര പ്രത്യക്ഷമായിരുന്നു. പ്രായം കൂടിയവരും സ്ത്രീകളുമാണ് വോട്ട് ചെയ്യാനായി കൂടുതല്‍ എത്തിയത്. അര്‍ധസൈനിക വിഭാഗങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here