മോദിയുടേത് ബ്രേക്ക് ഇന്‍ ഇന്ത്യയെന്ന് ബൃന്ദ കാരാട്ട്; ശിവസേനയുടെ കരിഓയില്‍ പ്രയോഗം ഫാസിസമെന്നും ബൃന്ദ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി നേതാക്കളും കൂടി രാജ്യത്ത് മെയ്ക്ക് ഇന്‍ ഇന്ത്യ അല്ല, ബ്രെയ്ക്ക് ഇന്‍ ഇന്ത്യയാണ് നടപ്പാക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. രാജ്യത്ത് ബിജെപി അസഹിഷ്ണുതയും സ്ത്രീവിരുദ്ധനയങ്ങളും ജാതീയതയും വളര്‍ത്തുകയാണ് എന്നും ബൃന്ദാ കാരാട്ട് ട്വിറ്ററില്‍ കുറിച്ചു. പാക്ക് മുന്‍ വിദേശകാര്യമന്ത്രിയുടെ പുസ്തക പ്രകാശനത്തിന്റെ മുഖ്യ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണ്ണിയുടെ മുഖത്ത് കരിഓയില്‍ ഒഴിച്ച ശിവസേനയുടെ ഫാസിസം അംഗീകരിക്കാനാവത്തതെന്നും ബൃന്ദാ കാരാട്ട് കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News