വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തവർക്കെതിരെ നടപടി

വാണിജ്യ സ്ഥാപനങ്ങളുടെ വാർഷിക സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കാത്തവർക്കെതിരെ കടുത്ത നടപടി ഉണ്ടാവുമെന്ന് സൗദി വ്യവസായ മന്ത്രി. വ്യവസായ മന്ത്രാലയം നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ ഭാഗമായി എല്ലാ സ്ഥാപനങ്ങളും വാർഷിക സാമ്പത്തിക റിപ്പോർട്ടുകൾ സമർപ്പിക്കണം. നവംബർ അവസാനത്തോടെ എല്ലാ സ്ഥാപനങ്ങളും സാമ്പത്തിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മന്ത്രി ഡോ.തൗഫീഖ് അൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഇതിനു വേണ്ടി പ്രത്യേകം പദ്ധതിയും രൂപീകരിച്ചിട്ടുണ്ട്. ഓൺലൈൻ വഴിയാണ് സമർപ്പിക്കേണ്ടത്. കാല താമസം വരുത്തുന്നുവരുടെ രജിസ്‌ട്രേഷൻ റദ്ദാക്കും. 20,000 സൗദി റിയാൽ പിഴയും ഒരു വർഷം തടവുമായിരിക്കും ശിക്ഷയെന്നും ഉത്തരവിൽ പറയുന്നു.

രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ഈ വർഷം ജനുവരി മുതലുള്ള കണക്കാണ് സമർപ്പിക്കേണ്ടത്. രാജ്യത്തിന്റെ സമ്പത്ത് അനധികൃതമായി അന്യ രാജ്യങ്ങളിലേക്ക് കടത്തുന്നത് ഇതിലൂടെ തടയാനാവും. ബിനാമി കച്ചവടക്കാരെ ഇതിലുടെ സമ്മർദ്ദത്തിലാക്കുക എന്നതും പദ്ധതിയുടെ ഭാഗമാണ് എന്ന് ഉത്തരവിൽ സൂചിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here